ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
05:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴയെ മഴയെ വേഗം വാ
മഴയിൽ കുളിക്കാൻ എന്തുരസം
ഇടിയും മിന്നലും വന്നീടുമ്പോൾ
പേടിച്ചിരിക്കും ഞാൻ
മഴക്കാറു മാനത്തു കാണുമ്പോൾ
നൃത്തം ചെയ്യും മയിലുകൾ
മഴവെള്ളം മണ്ണിൽ വീഴുമ്പോൾ
ചെടികൾ പൊട്ടി ചിരിക്കുന്നു
മഴവെള്ളത്തിൽ തുള്ളിച്ചാടി
നടക്കും ഞങ്ങൾ
അമ്മയെങ്ങാൻ കണ്ടു
വന്നാൽ അടിയുടെ പൂരം
പൊടി പൂരം
മഴ മാറി ഇളം വെയിലു
വന്നാൽ മാനത്തു
തെളിയും മഴവില്ല്
ആഹാ എന്തു ഭംഗിയുള്ള
മഴവില്ല് ഏഴു നിറമുള്ള
മഴവില്ല്

സ്വരൂപ്
2 A ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത