ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി.

Schoolwiki സംരംഭത്തിൽ നിന്ന്
00:26, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

എല്ലാ വർഷവും ജൂൺ അഞ്ചിന് നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്നതിന് നമുക്ക് ചുറ്റുമുള്ള പച്ചപ്പുകൾ ചെടികൾ, മരങ്ങൾ, എന്നിവ സംരക്ഷിക്കുമെന്നും ഒരു മരം മുറിക്കേണ്ടിവന്നാൽ പകരം ഒന്നിലേറെ വൃക്ഷത്തൈകൾ നടുകയും അവ സംരക്ഷിക്കുകയും ചെയ്യുമെന്ന് നാം ഈ ദിനത്തിൽ തീരുമാനിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക,, വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്നിവയും ചെയ്യേണ്ടതുണ്ട്. ഇടിച്ചുനിരത്തപ്പെടുന്ന കുന്നുകൾ ,നിരന്തരമായ വനനശീകരണം, കാടുകൾ കത്തിക്കൽ, പ്ലാസ്റ്റിക്ക് ഉപയോഗം, അന്തരീക്ഷമലിനീകരണം എന്നിവ പ്രകൃതിയെ നാശത്തിലേക്ക് നയിക്കുകയും അന്തരീക്ഷതാപനിലയെ വർധിപ്പിക്കുകയും ചെയ്യുന്നു. മലകളും കുന്നുകളും പുൽമേടുകളും വനങ്ങളും കണ്ടൽക്കാടുകളും ജൈവവൈവിധ്യം നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നവയാണ്. പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ സംഭാവന ചെയ്ത് വനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. വരുംതലമുറയുടെ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

അഭിനവ് സന്തോഷ്
6A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം