താജ് എൽ പി എസ് വി കെ പൊയ്ക/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ കരുത്ത്

00:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42639 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൻ്റെ കരുത്ത് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൻ്റെ കരുത്ത്

എൻറെ പേര് ആർഷ എസ് നായർ. ഞാൻ താജ് എൽപി സ്കൂളിലെ വിദ്യാർഥിനിയാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അക്ഷര വൃക്ഷം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും ഈ ദുരിത കാലത്തെ നമ്മുടെ അതിജീവനചരിത്രo നിലനിർത്തുക എന്നുള്ള ഉദ്ദേശത്തോടു കൂടിയും പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ഈ പദ്ധതിയിൽ ഞാനും കൂടി പങ്കാളിയാകുന്നു. അതിലേക്കായി എൻറെ ഈ കൊച്ചു കഥ . പുഞ്ചക്കര എന്ന ഒരു കൊച്ചു ഗ്രാമം തനി നാട്ടിൻപുറം വളരെ സാധാരണക്കാരായ ആളുകൾ മാത്രം തിങ്ങി നിറഞ്ഞതാണ് ഈ പ്രദേശം.പാടങ്ങളും , പുഴകളും, കൊച്ചുകൊച്ചു കടകമ്പോളങ്ങളും , ചെറിയചെറിയ ഓലമേഞ്ഞ കെട്ടിടങ്ങളും , വാഹന സൗകര്യങ്ങൾ തീരെ കുറഞ്ഞ വഴികളും കളും ഉള്ള ഒരു ഉൾനാടൻ പ്രദേശം.ഈ ഗ്രാമത്തിലാണ് ഈ കഥയിലെ നായകൻ താമസിക്കുന്നത്.ഭാര്യയും ,ഉമ്മയും മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം .അയാളുടെ പേര് പേര് നജീം എന്നാണ്.നജീം ഒരു മണൽ വാരൽ തൊഴിലാളിയാണ്.പ്രാരാബ്ധങ്ങൾ കൂടി വന്ന് പൈസയ്ക്ക് ബുദ്ധിമുട്ടായി .അങ്ങനെ അവൻ ഗൾഫിൽ പോകാൻ തീരുമാനിച്ചു.അവൻറെ വളരെ നാളത്തെ ആഗ്രഹമായിരുന്നു ഗൾഫിൽ പോകണം എന്നത് .അങ്ങനെ ഇരുന്നപ്പോഴാണ് കൂട്ടുകാരൻറെ സഹായത്താൽ അവൻ ഒരു അവസരം കിട്ടിയത്.നാടും ,കുടുംബത്തെയും വിട്ട് നജീം തൻറെ സ്വപ്ന സ്ഥലത്തേക്ക് പോകാൻ ഒരുങ്ങി.അന്ന് ഉറങ്ങാൻ കിടന്ന് നജിമിന് ഉറക്കം വന്നില്ല.കണ്ണടയ്ക്കുമ്പോൾ അപ്പോൾ അവൻ കണ്ടിട്ടില്ലാത്ത അത് ഗൾഫ് രാജ്യത്തിൻറെ വർണ്ണങ്ങൾ കണ്ണിൽ തെളിയും, ഉറങ്ങാനേ പറ്റിയില്ല.പിറ്റേദിവസം തൻറെ വീട്ടുകാരോടും ബന്ധുക്കളോടും യാത്രപറഞ്ഞ് നജീം ഗൾഫിലേക്ക് യാത്രയായി . ധാരാളം മോഹങ്ങളും ,സ്വപ്നങ്ങളും ആയിട്ടാണ് നജീം വിമാനമിറങ്ങിയത്.പക്ഷേ നജീം സ്വപ്നത്തിൽ കണ്ട ഗൾഫ് അല്ലായിരുന്നു. കൂറ്റൻ കെട്ടിടങ്ങൾ ഇല്ല ലൈറ്റ് വെട്ടങ്ങൾ ഇല്

ആർഷ എസ് നായർ
രണ്ട് താജ് എൽ പി സ്‌കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ