ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്/അക്ഷരവൃക്ഷം/പ്രവൃത്തിയുടെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18705 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രവൃത്തിയുടെ ഫലം       <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവൃത്തിയുടെ ഫലം      

ഒരൊറ്റ മതമായ്
ഒരേയൊരു ജാതിയായ്
പിറന്നു അന്നു ഞാൻ
ഭൗമമാതാവിൻ മടിയിൽ
അന്നെനിക്കേകി നീ
മണ്ണിൻ മണവും തണലും കുളിരും
ആ മണ്ണിൽ കിളച്ചു മറിച്ചു ഞാൻ
പൊന്നു വിളയിച്ചു
മായമില്ലാത്തൊരു
അന്നം ഭുജിച്ചു ‍ഞാൻ
ഇന്നു ഈമണ്ണിൽ
എന്തെല്ലാം ചെയ്യുന്നു
മണ്ണിൻ മണവും
തണലും കുളിരും
എങ്ങോയീ കാറ്റിൽ പടർത്തിയല്ലോ
അമ്മയായ് കരുതേണ്ട
ഭൗമമാതാവിനെ
കീറിപ്പറിച്ചു മുറിപ്പെടുത്തി
അംബരചുംബികൾ മാനത്ത് മുട്ടുന്നു
അമ്പലത്തിൽ പോലും ഛായയില്ല
  മായം കലർത്തിയ അന്നം ഭുജിക്കുന്നു
കാണുന്നതെല്ലാം നിൻമായയല്ലോ
പച്ചമണ്ണിൻ മണം മറക്കുന്നു
പച്ചക്കറികൾക്കെല്ലാം തീവില
എന്തൊരു കഷ്ടം! മാനവ
നിന്റെ ഈ ജീവിതം
താൻ താൻ ചെയ്യുന്നതിൻ ഫലമല്ലോ
നാം ഇന്ന് നിപ്പയായ് പ്രളയമായ്
പിന്നെ കൊറോണയായ്
അനുഭവിക്കുന്നു നിരന്തരം
കുഴിവെട്ടി മൂടുന്നൂ
മനുഷ്യജന്മങ്ങളെ
ഉറ്റവർക്കുപോലും
ഒരുനോക്കു കാണാനാകാതെ
കുഴിവെട്ടിമൂടുക ഇനിയുള്ള വേദന
ഒരുമിച്ചു നിൽക്കുക
പുതിയ ലോകത്തിനായ്
പൊരുതി ജയിക്കുക
ഈ മഹാമാരിയെ..