മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/. കൊറോണയെ തുരത്താം ജാഗ്രതയോടെ
ദൃശ്യരൂപം
കൊറോണയെ തുരത്താം ജാഗ്രതയോടെ
കോവി ഡ് 19 സമൂഹ വ്യാപനമെന്ന ഭീതിയിലാണ്. നിൽക്കുന്നത്. പ്രതിരോധം എന്ന ഒറ്റ വഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത് ഇന്ത്യയിലും കേരളത്തിലുമുള്ള ആരോഗ്യ സംവിധാനത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ പോയാൽ കൈ വിട്ടു പോകുന്ന സ്ഥിതി / ഉണ്ടാകും ആരോഗ്യ / 1 പ്രവർത്തകർ സ്വന്തം കുടുംബം പോലും മറന്ന് മനുഷ്യ ജീവിതത്തിന്റെ അതിജീവനത്തിന് വേണ്ടി പോരാടുമ്പോൾ പോലീസ് ജീവനക്കാരും നമുക്കൊപ്പമുണ്ട് നമ്മുടെ സുരക്ഷയുടെ ഒരേ ഒരു ഭാഗമായ കൈയ്യാണ് നാം സൂക്ഷിക്കേണ്ടത്. മണിക്കൂറുകൾ കൂടുമ്പോൾ കൈ നന്നായി കഴുകുക സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ നമ്മൾ ജാഗ്രത പാലിക്കണം. ഇതിനായി പ്രതിരോധ മരുന്നുകളൊന്നും ഇതേ വരെ കണ്ടെത്തിയിട്ടില്ല. ജാഗ്രതയാണ് ഏക മാർഗം രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മഹാമാരിയെ ഇവിടുന്ന് തുരത്താൻ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നമുക്കൊപ്പം തന്നെയുണ്ട്. വിദേശ രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകൾ പ്രതിദിനം മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കൊറോണ കൂടുതലായും ഉള്ളത്. എന്നാൽ മരണനിരക്ക് തന്നേ കുറവാണ് എന്നുള്ളത് ആശ്വാസകരമാണ്. ഈ സമയത്ത് അന്ധവിശ്വാസങ്ങളെ ഒന്നും കൂട്ടുപിടിക്കരുത്. വിശ്വാസത്തിന്റെ ഭാഗമായുള്ള മതാചാരങ്ങൾ മാറ്റി വെച്ചു കൊണ്ട് പകരം ശാസ്ത്രീയ നിർദേശങ്ങൾ പാലിക്കാൻ പുരോഹിതർ വിശ്വാസികളോട് ആഹ്വാനം ചെയ്യാൻ തയ്യാറായി എന്നത് ആശ്വാസകരമാണ്. ഇന്ന് നമ്മുടെ നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരാളും നാളിതു വരെ അനുഭവിക്കാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തെന്ന ചോലെ നമ്മുടെ രാജ്യവും നിരവധി യുദ്ധമുഖങ്ങളെ നേരിട്ടിട്ടുണ്ട്. ഇന്ന് ഒരു ചെറിയ വൈറസിനെതിരെ നമ്മൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അതിനെ നമ്മൾ ശക്തമായി നേരിടുക തന്നെ ചെയ്യും ഒരോ ജില്ലക്കാരും അവരുടെ ചുറ്റുപാടും ജാഗ്രതയോടെ വീക്ഷിക്കുക വീട്ടിൽ തന്നെ കഴിയുക അനാവശ്യമായി കറങ്ങി നടക്കാതിരിക്കുക. ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം