ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ മണ്ണിൽ വിളഞ്ഞ മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണിൽ വിളഞ്ഞ മനുഷ്യൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൽ വിളഞ്ഞ മനുഷ്യൻ
ഒരു മനുഷ്യൻ ജനിച്ചു വീഴുമ്പോൾ ആരെയാണ് ആദ്യം കാണുന്നത്? അമ്മ എന്നാവും ഭൂരിഭാഗം ഉത്തരം. പക്ഷേ, നാം ആദ്യം കാണുന്നത് ഭൂമിയാണ് രണ്ടാമതായി അമ്മയെയും. അതിനർത്ഥം, ഭൂമിയും അമ്മ തന്നെയാണ്
         ഭൂമി എന്നാൽ പ്രകൃതി. ഒരു മനുഷ്യൻ ജനിക്കുന്നത് പ്രകൃതിയിലാണ്,  വളരുന്നതും പ്രകൃതിയിലാണ് മരിക്കുന്നതും, അടക്കം ചെയ്യുന്നതും അതേ പ്രകൃതിയിലാണ്. 
പക്ഷേ അതേ മനുഷ്യന് മറിച്ച് ഒരു വിചാരം ഉണ്ടോ, തന്റെ അമ്മയാണ്,  തണലാണ് അതിനെ നശിപ്പിക്കരുതെന്ന്. നാം മനുഷ്യർ ഓരോ ദിവസവും ഓരോ തരത്തിലുള്ള മാലിന്യങ്ങൾ ആ പ്രകൃതിയുടെ സ്രോതസ്സുകളായ വെള്ളം,  വായു,  ചെടികൾ, മണ്ണ് എന്നിവ നിക്ഷേപിച്ച മലിനമാക്കുന്നു. നമ്മുടെ സഹോദരങ്ങളായ ചില ജീവിവർഗങ്ങളും വേണ്ടിയാണ്  ഇത്  പ്രകൃതി ഒരുക്കിയത്. പ്രകൃതി  നമുക്കായി ഒരുക്കിയ മാത്രം നമുക്ക്. പുഴകൾ  മാലിന്യപുഴകളായി  ചെടികൾ വിഷമയമായി  അങ്ങനെ അങ്ങനെ എല്ലാം അന്യനെ ആശ്രയിച്ചു,. കേരളീയർ  അതിർത്തികൾ കടന്നെത്തുന്ന തമിഴന്റെ  പച്ചക്കറി ലോറിയെ  കാത്തിരുന്നു. ഭക്ഷണം വീണ്ടും മുറ്റത്തെത്തി. കാറ്റില്ല എസി  ആയി,  വെളിച്ചമില്ല ബൾബുകളായി,   മനുഷ്യൻ പണം എന്നതിൽ ഒതുങ്ങി 
    പക്ഷേ,ഇത് തകർത്തത് പാവം ജീവലോകത്തെ ആണ്. പല ജീവിവർഗങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായി, പലരും വംശനാശഭീഷണി നേരിടുന്നു.
    
      മാത്രമല്ല അതിക്രമങ്ങൾ പ്രകൃതിയിലേക്കും നീണ്ടു. കുന്നും മലയും ഇടിച്ചു നിരത്തി,  കാടും പുഴയും വെട്ടിനിരത്തി അങ്ങനെ അങ്ങനെ...... 
          ഒടുവിൽ മനുഷ്യരെല്ലാം തിരിച്ചറിഞ്ഞു അതിനു പ്രകൃതിയുടെ ദൂതൻ മാരായി പ്രളയങ്ങളും,   സുനാമി കളും,  പകർച്ചവ്യാധികളും,  ഭൂകമ്പങ്ങളും,  അഗ്നിപർവത സ്ഫോടനങ്ങളും,  എല്ലാം.... 
എല്ലാത്തിനും ഒടുവിൽ അമ്മയുടെ പ്രതികാരം.... 
ഇവിടെ ചില മനുഷ്യർ വലിയ വലിയ ഉദ്യോഗസ്ഥരും,  അധികാരികളും എല്ലാം തങ്ങളുടെ വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തിൽ ഈ അടച്ചുപൂട്ടൽ കാലത്ത് എല്ലാവരും ചേർന്ന് കൃഷി നടത്തുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുകയും മറിച്ച് തുണിസഞ്ചികൾ ഉപയോഗിക്കുക യും ചെയ്യുന്നു.  അവർക്കു മനസ്സിലായി മനുഷ്യൻ വിളഞ്ഞ മണ്ണിനെ മനുഷ്യൻ തന്നെ നശിപ്പിക്കരുതെന്ന്..............



Navaneeth Krishnan
VI I I E ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം