ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/ജൂൺ 5 ലോക പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. ഓരോ പരിസ്ഥിതി ദിനവും നമുക്ക് പുതിയ സന്ദേശം നൽകാറുണ്ട്. പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടലാണ് പ്രധാന പരിപാടി .ഓരോരുത്തരും നമ്മളാൽ കഴിയുന്നത്ര മരങ്ങൾ നടണം. എങ്കിൽ മാത്രമേ പരിസ്ഥിതിയെ സംരക്ഷിക്കാനാകൂ മരങ്ങൾ നട്ടാൽ മാത്രം പോരാ, അവയ്ക്ക് ആവശ്യത്തിന് വെള്ളവും വളവും നൽകി പരിപാലിക്കണം. പക്ഷേ പുതുതലമുറ മരങ്ങൾ നടാനോ പരിപാലിക്കാനോ ആഗ്രഹിക്കാത്തവരാണ്. ആഡംബര ജീവിതത്തിനായി ആയിരക്കണക്കിന് മരങ്ങൾ മുറിച്ചു മാറ്റുന്നു. .ഇത് പ്രകൃതിയോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. പ്രകൃതിയുടെ വരദാനമാണ് നമ്മുടെ ജീവനെന്ന് പലരും തിരിച്ചറിയുന്നില്ല. പ്രകൃതിയുടെ മഹത്വം നാം മനസ്സിലാക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്ന പുതു തലമുറയാണ് സമൂഹത്തിന് ആവശ്യം .ഇനി വരാനിരിക്കുന്ന വർഷങ്ങളിലെങ്കിലും കഴിയുന്നത്ര മരങ്ങൾ നട്ട് പ്രകൃതിയെ സംരക്ഷിക്കുക.

മൃദുൽ ശിവ
4 A ജി എൽ പി സ്കൂൾ മേലൊടിപ്പറമ്പ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം