കൊടുമൺ എച്ച്.എസ്. കൊടുമൺ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
സമൂഹത്തിനുതന്നെ വിപത്തായ ഒരു വലിയ മഹാ മാരിയാണ് കൊറോണ എന്ന വൈറസ്. കൊറോണ വൈറസിൽ നിന്നും ഉണ്ടായ കോവിഡ്-19 എന്ന മഹാമാരിയിൽ പെട്ടിരിക്കുകയാണ് നമ്മുടെ ലോകം. ഈ വൈറസിന് നമ്മളിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. അത് പണവും പത്രാസും ഉളളവനെയും ദരിദ്രരെയും തരം തിരിക്കാതെ ഒരുമിച്ച് എല്ലാവരെയും വിഴുങ്ങുകയും നമ്മെ നശിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിർത്താതെ പെയ്യുന്ന പേമാരിയാണ് കൊറോണ വൈറസ്.ഇതിനെ നമുക്ക് എല്ലാവർക്കും ഒന്നുചേർന്നു ഇല്ലാതാക്കുവാൻ കഴിയും. അതിനായ് നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കുക. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുക.പുറത്ത് പോയിട്ട് വന്നാൽ ഉടൻ തന്നെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയാക്കുക. പുറത്തുപോകുമ്പോഴും മറ്റും മാസ്ക് നിർബന്ധമായും ധരിക്കുക.ഈ പേമാരിയെ നമുക്ക് ഒരുമിച്ച് കൈകോർത്ത് നേരിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ