ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കരയും കടലും

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയും കടലും

കളകളമോതി വരുന്നൊരു പുഴയത്

കടലിൽ ചെന്നത് വിഴുന്നേ

കളകളമോതി വരുന്നൊരു പുഴയുടെ

രുചിയത് മാറ്റി കടലമ്മ

കോപം കൊണ്ട് ജ്വലിച്ചു സൂര്യൻ

ഉടനെ താഴ്ന്നു ആഴിയതിൽ

കടലിൻ രുചിയതറിഞ്ഞു സൂര്യൻ

ഉടനെ പൊങ്ങി മാനത്ത്

കോപം കൊണ്ട് വിറച്ചു കാറ്റും

ഉടനെ വീശി നടുക്കടലിൽ

കാറ്റിൻ ഭാവം മാറി വീണ്ടും

കാറുകളെത്തീ മാനത്ത്

കരയും പാടി കടലും പാടി

കരയും കടലും ഒന്നായി

സജ ഷെറിൻ കെ പി
7 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത