എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പേടി വേണ്ട, പക്ഷെ ജാഗ്രത വേണം

Schoolwiki സംരംഭത്തിൽ നിന്ന്
17:50, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി വേണ്ട, പക്ഷെ ജാഗ്രത വേണം

വാട്സാപ്പിൽ മിനിറ്റിനു മിനിറ്റിനു മെസ്സേജുകൾ വന്നു കൊണ്ടിരിക്കുകകയാണ്. എല്ലാം കൊറോണക്കാലത്തെ ഓർമ്മപ്പെടുത്തലുകൾ. ഇറ്റലിയിലും ചൈനയിലും അമേരിക്കയിലുമെല്ലാം സംഭവിച്ചത്. അതിനിടയ്ക്കാണ് സാധാരണയായി ഗ്രൂപ്പിലൊന്നും മിണ്ടാത്ത നമ്മുടെ പീട്യക്കാരൻ അൻവറിന്റെ തൊണ്ട ഇടറുന്ന ശബ്ദ സന്ദേശം.

"അസ്സലാമു അലൈകും. ഞാൻ അൻവർ ആണ്. അങ്ങാടിയിൽ കട നടത്തുന്ന അൻവർ. എന്റെ അടുത്തുള്ള പലചരക്കു കട ഇന്ന് തുറന്നിട്ടില്ല. സാധനങ്ങളെല്ലാം തീർന്നു തുടങ്ങിയത് കൊണ്ട് തുറന്നിട്ടുണ്ടാവില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്. ഇപ്പോൾ ഇതാ മൂപ്പരുടെ അയൽവാസി വന്നു പറയുന്നു, മൂപ്പർക്ക് ഇന്നലെ കുറേശെ പനിയുണ്ടായിരുന്നു . രാത്രി വലിയ ചുമ അനുഭവപ്പെട്ടപ്പോൾ മകൾ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയും അവർ വന്നു അദ്ദേഹത്തെ ആംബുലൻസിൽ ഗവർമെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട് ഒന്നും വന്നിട്ടില്ല. പക്ഷഐസുലേഷൻ നിർബന്ധമാണ്. പടച്ചവൻ കാക്കട്ടെ. അസുഖം ഒന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു. എല്ലാവരും ദുആ ചെയ്യൂ"

മനസ്സ് ഒന്ന് പിടഞ്ഞു. പടച്ചോനെ ദിവസവും രാവിലെ മൂപ്പരുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ട് വരാറുണ്ടല്ലോ?!. ഞാൻ ആണെങ്കിൽ മാസ്ക് ധരിച്ചിട്ടുമില്ലായിരുന്നു. ചില ദിവസങ്ങളിലൊക്കെ കടയിൽ നിന്ന് തിരിച്ചു വന്നയുടനെ കൈ സോപ്പിട്ടു കഴുകിയിരുന്നു. പക്ഷെ എല്ലാ ദിവസവും കഴുകിയതായി തോന്നുന്നില്ല. മൂപ്പരുടെ കടയിൽ ആണെങ്കിൽ സാനിറ്റൈസറും ഇല്ല. മൂപ്പരാണെങ്കിൽ ഗ്ലൗസും ഇടാറില്ല. മാസ്കും ധരിക്കാറില്ല. മൂപ്പർ കൈ കഴുകാറുണ്ട് എന്ന് വിശ്വസിക്കാൻ അവടെ കടയിലാണെങ്കിൽ കൈ കഴുകാനുള്ള വെള്ളവും ഇല്ല. അദ്ദേഹം ബാക്കിയായി തന്ന പൈസ എപ്പോഴും ഞാൻ വാങ്ങി കീശയിൽ ഇടരാറാണ്‌ പതിവ്. ചിലപ്പ്പോഴൊക്കെ പച്ചക്കറി കടയിൽ കൊടുക്കും, അല്ലെങ്കിൽ മീൻ വാങ്ങും. ഞാൻ ആണെകിൽ അദ്ദേഹം പൊതിഞ്ഞു തന്ന സാധനങ്ങൾ നേരെ അടുക്കളയിൽ കൊണ്ട് കൊടുക്കാറാണ്‌ പതിവ്. കുട്ടികൾ സ്‌കൂൾ ഇല്ലാത്തതിനാൽ എന്ത് കൊണ്ട് വന്നാലും ഓടി വന്നു എല്ലാം പൊളിച്ചു നോക്കും.

ആലോചിച്ചു തരിച്ചിരിക്കുമ്പോൾ വാട്സ്ആപ് ഗ്രൂപ്പിൽ എല്ലാവരും കൂടി കൂട്ടം കൂട്ടമായി മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്നു. എല്ലാവരുടെയും മെസ്സേജുകൾ നോക്കിയാൽ എല്ലാം പ്രാർത്ഥന മാത്രം. "പടച്ചോനെ മൂപ്പർക്ക് ഒരു അസുഖവും ഇല്ലാതിരിക്കണേ, ആമീൻ" എല്ലാവരുടെയും ടെക്സ്റ്റ് മെസ്സേജുകളിലും ശബ്ധ സന്ദേശത്തിലും ആത്മാർഥത നിറഞ്ഞു നിൽക്കുന്നു. ഞാൻ അവരെ പ്പോലെ ഒരാൾ മാത്രം. "എന്റെ കുടുമ്പം, എന്റെ നാട്, പടച്ചവനെ മൂപ്പർക്ക് ഒരു അസുഖവും ഇല്ലാതിരിക്കണേ, ആമീൻ. " വെള്ളിഴായ്ച്ച പോലും പള്ളിയിൽ പോവാത്ത ഞാനും അറിയാതെ പ്രാർത്ഥിച്ചു പോയി. ഇത്രയും പ്രാർത്ഥനകൾ എന്റെ നാട്ടിൽ ഒരുകാലത്തും ആർക്കും കിട്ടിയിട്ടുണ്ടാവില്ല

സുഹൃത്തുക്കളെ, വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെ ശുചിത്വവും പ്രതിരോധ മാർഗങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അലംഭാവം വലിയ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തും.


അലിഷ ഫാത്തിമ
6 H എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ