ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/നീന്തൽ കാർ.

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീന്തൽ കാർ. | color= 4 }} <center> <poem> കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീന്തൽ കാർ.

കാടിന്റെ നടുവിൽ കൊച്ചു കുളത്തിൽ
ഉണ്ട് അനവധി നീന്തൽക്കാർ
തുമ്പി കയ്യിൽ വെള്ളം ചീറ്റി
തകർത്തുകളിച്ചു ആനച്ചാർ
കണ്ണുമടച്ചു വാ പൊളിച്ച്
നീന്തി രസിച്ചു ഹിപ്പോച്ചൻ
മുങ്ങാംകുഴിയായ്മുങ്ങി പൊങ്ങി
നിരനിരയായി ക്വാക് ക്വാക് പാടി
മുങ്ങി പൊങ്ങി താറാവ് കൂട്ടം
കാടിന്റെ നടുവിൽ കൊച്ചു കുളത്തിൽ
ഉണ്ടേ അനവധി നീന്തൽ കാർ

ജുനൈദ വെട്ടിയാടൻ
5 E കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത