ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കരയും കടലും

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കരയും കടലും <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയും കടലും

കളകളമോതി വരുന്നൊരു പുഴയത്

കടലിൽ ചെന്നത് വിഴുന്നേ

കളകളമോതി വരുന്നൊരു പുഴയുടെ

രുചിയത് മാറ്റി കടലമ്മ

കോപം കൊണ്ട് ജ്വലിച്ചു സൂര്യൻ

ഉടനെ താഴ്ന്നു ആഴിയതിൽ

കടലിൻ രുചിയതറിഞ്ഞു സൂര്യൻ

ഉടനെ പൊങ്ങി മാനത്ത്

കോപം കൊണ്ട് വിറച്ചു കാറ്റും

ഉടനെ വീശി നടുക്കടലിൽ

കാറ്റിൻ ഭാവം മാറി വീണ്ടും

കാറുകളെത്തീ മാനത്ത്

കരയും പാടി കടലും പാടി

കരയും കടലും ഒന്നായി

സജ ഷെറിൻ കെ പി
7 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത