എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/സൈബർ യുഗത്തിലെ മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൈബർ യുഗത്തിലെ മാനവർ
                    സദാചാരവും ധാർമ്മിക മൂല്യവും കൈമുതലായി സ്വീകരിച്ചിരുന്ന ആർഷ ഭാരത സംസ്കാരത്തിലെ ജനജീവിതത്തിന് എവിടൊക്കെയോ മൂല്യച്യുതി സംഭവിക്കുന്നു. അത്തരം വിള്ളലുകൾക്ക് ഇരയായിത്തീരുന്നത് ജീവിതഗന്ധിയായ അനുഭവങ്ങളിലൂടെ കടന്നു വന്നവരും.

ഒരു കാലത്ത് പാടത്തും മരച്ചുവട്ടിലുമിരുന്ന് മുത്തശ്ശിക്കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും കേട്ട് കടന്നു വന്ന ഒരു തലമുറയുടെ അന്യം നിന്നുപോയ മനോഭാവത്തിൽ നാമ്പെടുത്ത പുത്തൻ , തലമുറയുടെ സങ്കുചിത മനസ്സാണ് ഇന്ന് ദിനംപ്രതി രൂപപ്പെട്ടു വരുന്ന ഒറ്റപ്പെടലുകൾക്ക് കാരണം. മനുഷ്യൻ്റെ ധനസമ്പാദനത്തിനായുള്ള അത്യാർത്തി വർദ്ധിച്ചപ്പോൾ നാട്ടിലുടനീളം മുള പൊട്ടിയത് വൃദ്ധസദനങ്ങളാണ് .ദൈവത്തിൻ്റെ സ്വന്തം നാട് എന്ന വകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ ഇന്ന് അനേകം വൃദ്ധസദനങ്ങളുണ്ട്. ആർക്കാലും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടവയോവൃദ്ധരാണ് ഇവിടത്തെ അന്തേവാസികൾ. വരും കാലത്ത് കേരളീയ സമൂഹം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യത്വമില്ലായ്മയാണ് .നാളയെച്ചൊല്ലി അഹങ്കരിക്കുന്ന ഓരോ വ്യക്തിയും മുന്നിൽ കാണേണ്ട ഒന്നാണ് ഒറ്റപ്പെടൽ. ജന്മം നൽകി വളർത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്ഠൂരം വലിച്ചെറിയുന്ന മക്കൾ. സൈബർ യുഗത്തിലെ മാനവൻ്റെ ഏറ്റവും വലിയ ചിന്ത താനും തൻ്റെതും എന്നതുമാത്രം.അവിടെ ജരാനരകൾക്ക് സ്ഥാനമില്ലാതാകുന്നു. എല്ലാം ലാഭത്തിൽ മാത്രം കൂട്ടി കിഴിച്ചു നോക്കുന്ന മനുഷ്യൻ്റെ വിജയീ ഭാവം. അവിടെ കാലപഴക്കം വന്നതിനെ കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന തോന്നൽ. അതുമല്ലെങ്കിൽ എല്ലാം വെട്ടിപ്പിടിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന മാനവൻ്റെ അതിമോഹം. എല്ലാം കാൽക്കീഴിലാക്കി എന്നഹങ്കരിക്കുന്ന അല്ലയോ മാനവ ചെറുത്തു നിൽപ്പിൻ്റെ പാതയിൽ നിനക്കറിയില്ലയോ മഹാ മാരിയെ അതിജീവിക്കാൻ ഒറ്റപ്പെടലല്ലാ ഒത്തുചേരലാണാവശ്യമെന്ന് .

അനുഷ
VII A എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം