എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹൃദപരമാകണം

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സൗഹൃദപരമാകണം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സൗഹൃദപരമാകണം

പരിസ്ഥിതി വർത്തമാന കാല സമൂഹത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യാപെടുന്ന വിഷയമാണ് പരിസ്ഥിതിയും, വികസനവും. വികസനവുമായി ബന്ധപ്പെടുത്തി പരിസ്ഥിതി പലപ്പോഴും ചർച്ച വിഷയമാകുന്നത്. നാമാവശേഷമാകുന്ന കാവുകളും. യന്ത്രങ്ങളാൽ വിഴുങ്ങ പെടുന്ന കുന്നുകളും മലകളും, മഴ നിന്നു പോയ ആകാശവും, ഭൂമിയുടെ ചോര പോലെ മെലിജു ഒഴുകുന്ന പുഴകളും, ഇതൊക്കെ ആണ് ഇന്നത്തെ നമ്മേടെ പ്രകൃതി. പല സസ്യ ജന്തു ജാലങ്ങളും എന്നെന്നേക്കുമായി ഈ ഭൂമുഖത്തു നിന്നും അരത്യക്ഷമായി കൊണ്ടിരിക്കുകായാണ്. മനുഷ്യൻ്റെ ആർത്തിപൂണ്ടതും വിവേകമില്ലാത്ത ഇടപെടലുകളും പരിസ്ഥിതി സൗഹൃദപരമല്ലാത്ത വികസന രീതികളുമാണ് പ്രകൃതിയുടെ താളം തെറ്റുന്നതിനു കാരണമാകുന്നത്. <
പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാമാരിയായും, കൊടും ചൂടായും, ജലക്ഷാമവും പ്രകൃതി പ്രതികരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ നമ്മൾ അനുഭവിക്കേണ്ടി വരുന്നു.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ആലോചിക്കാതെ വികസന കാഴ്ചപ്പാടുകൾ പടിപടിയായി നിർത്തലാക്കും. കാരണ കാടും, മേടും, കുന്നും, കുളവും, ചതുപ്പും എല്ലാം നശിപ്പിച്ചിട്ട് മനുഷ്യന് മാത്രമായിട്ട് ഈ ഭൂമിയിൽ നിലനിൽപിക്കാനാവില്ല. <
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം പിറകോട്ടു പോയാൽ നാളെ അതെ നമ്മുടെയും വരും തലമുറയുടെയും സങ്കീർണ പ്രേശ്നമായി മാറും. അതുകൊണ്ട് നമ്മളെല്ലാം പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുന്നണിപോരാളികൾ ആകണം "കാവു തീണ്ടല്ലേ കുളം വറ്റും "എന്ന നമ്മുടെ പൂർവികരുടെ മൊഴി വികസനം പരിസ്ഥിതിയെ നശിപ്പിക്കുന്നവർ ആകരുത് എന്നതിൽ നിന്നും ഉണ്ടയതാണ് ആയ മൊഴി. ഈ അറിവ് നമ്മുടെ പുതിയ തലമുറയിൽ കൈമോശം വന്നു കഴിഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവവർത്തനങ്ങൾ വേണ്ട എന്ന നിലപാട് സ്വീകരിക്കാനുള്ള ആർജവം നമുക്ക് ഉണ്ടായേ മതിയാകു.

അമേയ ജിനീഷ്
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം