ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/അക്ഷരവൃക്ഷം/കുട്ടന്റെ ക്വാറന്റൈൻ കാലം
കുട്ടന്റെ ക്വാറന്റൈൻ കാലം
നീർച്ചാലുകൾ മലിനമായ നിലയിലായിരുന്നു.കിണറുകളും കുളങ്ങളും വറ്റിവരണ്ടു തുടങ്ങി.തൊണ്ട അതിലേറെ വറ്റി വരണ്ടു. കുട്ടൻ ഉമ്മറത്തിണ്ണയിലിരുന്ന് ചുറ്റുപാടും ഒന്ന് നോക്കി.കുട്ടന്റെ കുഞ്ഞുനാളിൽ നീർച്ചാലുകളിലും തോടുകളിലുമൊക്കെ നിറയെ വെള്ളവും മീനുകളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. അന്ന് ഭൂമിയുടെ ജീവരക്തമായി കണ്ടിരുന്ന നീർച്ചാലുകൾ കാണുമ്പോൾ ഇന്ന് കുട്ടന് തോന്നാറ് അത് ഭൂമിയുടെ ചുടുകണ്ണുനീരാണെന്നാണ്.ആ സമയം കുട്ടൻ തന്റെ നഗരജീവിതം ഓർത്തു.അവിടുത്തെ ഫാക്ടറികളും ഗതാഗതവുമൊക്കെ കണ്ട് കുട്ടൻ വളരെ സന്തുഷ്ടവാനായിരുന്നു. ഒരു ബുദ്ധിമുട്ടുമില്ലാതെ തനിക്ക് ഇവിടെ ജീവിക്കാൻ കഴിയുമെന്ന അഹങ്കാരവും കുട്ടനിൽ വളർന്നു തുടങ്ങി.അവിടെ ബിസിനസ് നടത്തുകയും തന്റെ അഹങ്കാരം പണത്തിനോടുള്ള ആർത്തി മൂലം പരിസ്ഥിതിയെ വലിയതോതിൽ ചൂഷണം ചെയ്യുകയും ഗ്രാമങ്ങളിൽ പോയി മരങ്ങൾ വെട്ടി നശിപ്പിക്കുകയും നഗരങ്ങളിൽ ഫാക്ടറിനിർമ്മിച്ച് ഫാക്ടറിയിലെ മാലിന്യങ്ങൾ ഗ്രാമങ്ങളിലൂടെ ഒഴുകുന്ന നീർച്ചാലുകളിൽ ഒഴുക്കി വിടുകയും ചെയ്തു. ഇത് കുട്ടൻ തുടർന്നുകൊണ്ടേയിരുന്നു. നഗരത്തിൽ ജീവിച്ച് ഗതാഗത മലിനീകരണവും ഫാസ്റ്റ്ഫുഡ് ഉപയോഗവും മൂലം നഗരങ്ങളിൽ പല രോഗങ്ങൾ വളർന്നു തുടങ്ങി.തുടർച്ചയായി രണ്ടുവർഷം ഓണം ക്രിസ്തുമസ് എന്നിവ പോലെ തന്നെ പ്രളയവും വിരുന്നുവന്നു.കുട്ടൻ ഈ രണ്ട് വർഷവും നന്നായി കഷ്ടപ്പെട്ടു.എന്നിട്ടും തന്റെ പണത്തിനോടുള്ള ഭ്രാന്ത് മാറിയിരുന്നില്ല.അവൻ പണ്ട് വളർന്ന ഗ്രാമത്തെ മറന്ന് തുടങ്ങി.എന്തിന് സ്വന്തം അച്ഛനെയും അമ്മയെയും പോലും മറന്നു.അങ്ങനെ തന്റെ നാട്ടിലെ ചെറിയ ചെറിയ ബിസിനസ്സിലൂടെ കുട്ടൻ വളർന്നു തുടങ്ങി.അന്ന് പണത്തോടുള്ള അത്യാഗ്രഹം മൂലം തന്റെ പ്രകൃതിരമണീയമായ നാടിനെ കുട്ടൻ മറന്നു.മരങ്ങളെല്ലാം പിഴുതെറിഞ്ഞ് തരിശു നിലങ്ങളാക്കി. തന്റെ ബിസിനസ്സ് സാമ്രാജ്യം വളർന്നതോടെ കുട്ടൻ തന്റെ അമേരിക്ക എന്ന സ്വപ്ന രാജ്യത്ത് എത്തിച്ചേർന്നു.അച്ഛനും അമ്മയും നാട്ടിൽ നിന്ന് വല്ലപ്പോഴും വിളിക്കുമ്പോൾ സമയമില്ല ,തിരക്കാണ് എന്നൊക്കെ പറഞ്ഞ് കൊണ്ട് ഒഴിഞ്ഞ് മാറിയിരുന്നു. ഇന്ന് കുട്ടൻ നാട്ടിലാണ്.സ്വന്തം വീട്ടിൽ പുറത്ത് എവിടെയും ഇറങ്ങാതെ നിരീക്ഷണത്തിൽ. ഈ സമയം കുട്ടൻ പരിസ്ഥിതിയോടും തന്റെ മാതാപിതാക്കളോടും ചെയ്ത ഓരോ ക്രൂരതയും ഓർത്ത് വിങ്ങിപ്പൊട്ടി. എന്തിനാണ് ഈ പണമൊക്കെ? ആവശ്യത്തിൽ കൂടുതൽ ഞാൻ ഉണ്ടാക്കി കഴിഞ്ഞു.കുറച്ച് ദിവസം ഞാൻ അമേരിക്കയിൽ ആയിരുന്നെങ്കിൽ ആ ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഞാനും മരിച്ചേനെ.ഞാൻ അമേരിക്കയിലായിരുന്നപ്പോൾ എന്നെ വിളിക്കുമ്പോൾ സമയമില്ല എന്ന് പറഞ്ഞു ഒഴിവാക്കിയിരുന്ന അച്ഛനും അമ്മയുമ്ണ് ഇന്നെന്റെ മുഖത്ത് നോക്കി മുഖം ചുളിക്കാതിരിക്കുന്നത്.കുട്ടന്റെ ചിന്തകളെ ഉണർത്തിക്കൊണ്ട് ഒരിളം കാറ്റ് അവനെ തഴകി കടന്നുപോയി. രാജ്യത്ത് ലോക്കഡൗൺ നീട്ടിയിരിക്കുന്നു...കുട്ടന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവനിൽ പുതിയൊരാത്മ വിശ്വാസം ഉടലെടുക്കുകയായിരുന്നു.ഇനിയെങ്കിലും പ്രകൃതിക്കായി മനുഷ്യ നന്മക്കായ് ഒരു നല്ല നാളേക്കായ് ഒരു നല്ല മനുഷ്യനായ് എനിക്ക് ജീവിക്കണം. പുലിയായി വന്ന കൊറോണ വൈറസ്സിനെ പോലും എതിർത്ത് തോൽപ്പിക്കാമെന്ന ശുഭാപ്തി വിശ്വാസത്തോടെ ഒരു നല്ല നാളേക്കായ് കുട്ടൻ കാത്തിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ