എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanithak (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ
   ഏതാനും  മാസങ്ങൾക്ക്   മുമ്പ്  വരെ ഞാൻ  അപരിചിതൻ ആയിരുന്നു. പക്ഷെ ഇന്ന് എന്നെ  അറിയാത്തവർ  ചുരുക്കമായിരിക്കും. ഞാൻ ആണ് കൊറോണ. എന്റെ പേരിന്റെ അർത്ഥം കിരീടം എന്നാണ്. കണ്ടാൽ കിരീടത്തിനോട് സാമ്യം തോന്നുന്ന രൂപമായതി നാലാണ് എനിക്ക്  ഈ പേര് ലഭിച്ചതു. മനുഷ്യനെ ആക്രമിക്കാൻ തക്കം പാർത്തിരുന്ന ഞാൻ അവസരം ഒത്തു വന്നപ്പോൾ ചൈന യിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു മീൻ മാർക്കറ്റിൽ നിന്നാണ് ഞാൻ എന്റെ ആക്രമണ പരമ്പര ആരംഭിച്ചത്. വളരെ വേഗത്തിൽ ലോകം മുഴുവൻ പടർന്നു പിടിച്ചു മനുഷ്യ കുലത്തെ മുഴുവനായും കൊന്നൊടുക്കാമെന്നായിരുന്നു എന്റെ പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ  എന്റെ  ഭീകര സ്വഭാവം തിരിച്ചറിയാത്ത മനുഷ്യർ അവഗണിച്ചതു പടരാൻ എനിക്ക്  സഹായമായി. പക്ഷെ  വളരെ വേഗം എന്നെ തിരിച്ചറിഞ്ഞ മനുഷ്യർ പ്രതിരോധവുമായി രംഗത്തത്തിറങ്ങി.ഇതു  എന്റെ  പ്രതീക്ഷകൾക്ക്   മങ്ങൽ   ഏൽപ്പിച്ചു. ഇന്ത്യയിൽ  പ്രവേശിച്ച എനിക്ക്   അവിടെ നിന്ന്  പ്രത്യേകിച്ചു  കേരളം എന്ന  സംസ്ഥാനത്തു  നിന്നും  പ്രതീക്ഷിക്കാത്ത  ചെറുത്തു നിൽപ്പ്  ആണ്  നേരിടേണ്ടി വന്നത്. അവിടുത്തെ  ആരോഗ്യപ്രവർത്തകരും, പോലീസും, ജനങ്ങളുo, ഭരണാധികാരികളും  ഒറ്റകെട്ടായി  രംഗത്ത് ഇറങ്ങി. അവർ എന്നെ ശരിക്കും  പിടിച്ചു കെട്ടി കളഞ്ഞു . ലോകം മുഴുവൻ നശിപ്പിക്കാൻ  ഇറങ്ങിയ എന്നെ  മനുഷ്യർ ഒറ്റകെട്ടായി  നിന്ന്  തോൽപിച്ചു കളഞ്ഞു. എന്റെ മുന്നേ    വന്ന  പ്ലേഗ്ഗ്, കോളറ, എന്നിവരെ പോലെ തന്നെ എനിക്കും  ഇനി അധികം  ആയുസ്സ്  ഉണ്ടാവും  എന്ന് തോന്നുന്നില്ല.
ദേവനാരായണൻ ടി എം
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ