Login (English) Help
ഒന്നിച്ചു നിൽക്കാം കൂട്ടരെ കൊറോണയെന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കുവാൻ ഭയപ്പെടാതെ കരുതലോടെ ഒരുമയോടെ നീങ്ങിടാം അതിജീവനത്തിൻ കഥകൾ ലോകമാകെ പരത്തിടാം ഇത്രയും ചെറിയ വൈറസേ! ഉലകം ചുറ്റും വൈറസേ! കൈകളില്ല, കാലുകളില്ല ചിറകുമില്ല പറക്കാൻ എങ്കിലും നീ ഉലകം ചുറ്റുന്നു ജീവൻ കവർന്നെടുക്കാൻ. നീ തന്നെ കൊലയാളി എന്നിരുന്നാലും നിന്നെ ഞങ്ങൾ ചെറുത്ത് നിൽക്കും ഭയമേതുമില്ലാതെ അടിപതറാതെ തോൽപ്പിക്കാനാകില്ല ഞങ്ങളെ . ഞങ്ങൾ പല മഹാമാരികളേയും അതിജീവിച്ചവർ. സുനാമി, കോളറ, നിപ്പ, പ്രളയം അങ്ങിനെ പലതും തുടരും അതിജീവനം ഇനിയും. അന്നും ഇന്നും എപ്പോഴും