നേരിടുന്നു , നേരിടുന്നു
ലോക ജനത മുഴുവനും
വിലസിടുന്നു , വിലസിടുന്നു
കൊവിഡ് എന്ന വൈറസ്
കൊയ്തിടുന്നു , കൊയ്തിടുന്നു
മർത്യ മനുഷ്യ ജീവനെ
തകർക്കണം , തകർക്കണം
നമുക്ക് ഈ വിപത്തിനെ ,
കഴുകിടേണം , കഴുകിടേണം
രണ്ടു കൈയ്യുമെപ്പൊഴും
വേണ്ട , വേണ്ട സ്പർശനം
കണ്ണും മൂക്കും വായയും
ധരിച്ചിടാം , ധരിച്ചിടാം
ഗ്ലൗസും മാസ്ക്കുമെപ്പൊഴും
ഇരുന്നിടാം , ഇരുന്നിടാം
വീടിനുള്ളിലെപ്പോഴും
വേണ്ട വേണ്ട നിൽപ്പത്,
കൂട്ടം കൂടിയുള്ളത്
പാലിച്ചിടുക, പാലിച്ചിടുക
കൃത്യമായ അകലവും