ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/ദുഷ്ടനായ അമ്മു പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുഷ്ടനായ അമ്മു പൂമ്പാറ്റ

അങ്ങ് ദൂരെ മനോഹരമായ ഒര് പൂന്തോട്ടമുണ്ടായിരുന്നു മുല്ലയും റോസാച്ചെടിയും മറ്റ് പല ചെടികളും അടങ്ങിയ ഒര് പൂന്തോട്ടമായിരുന്നു അത് .ആ പൂന്തോട്ടത്തിൽ നിരവധി പൂമ്പാറ്റകൾ ദിവസവും വന്നു പോയിരുന്നു. ആ കൂട്ടത്തിൽ അമ്മു എന്ന് പേരുള്ള ഒര്ദുഷ്ടയായ പൂമ്പാറ്റയും ഉണ്ടായിരുന്നു. അവൾ എപ്പോഴും സുഹൃത്തുക്കളെ ഉപദ്രവിക്കുമായിരുന്നു. ഒര് ദിവസം കിച്ചു എന്ന് പേരുള്ള ഒര് വണ്ട് ആ പൂന്തോട്ടത്തിലേക്ക് വിരുന്ന് വന്നു.അവിടെ ഒരു ചിലന്തിവല ഉണ്ടായിരുന്നു. കിച്ചു അത് കാണാതെ ആ വലയിൽ അകപ്പെട്ടു. അവൻ പേടിച്ച് ഉറക്കെ അമ്മേ അച്ഛാ എന്ന് ഉറക്കെ നിലവിളിച്ചു. ആരും കേട്ടില്ല. അപ്പോഴുണ്അമ്മു പൂമ്പാറ്റ ആ വഴി വന്നത്. അമ്മു പൂമ്പാറ്റകിച്ചു വലയിൽ കുടുങ്ങിയതു കണ്ട് ഹ...ഹ.. ഹ... എന്ന് ഉറക്കെ ചിരിച്ചു.കിച്ചു വലയിൽ കുടുങ്ങിയേ എന്ന് പറഞ്ഞ് കളിയാക്കി 'അവൻ നിലവിളിച്ചു പക്ഷേ അവന്റെ നിലവിളി കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. കുറേ നേരം വലയിൽ കിടന്ന കിച്ചു വണ്ട് ചത്തുപോയി.അങ്ങനെയിരിക്കെ ഒര് ദിവസം അമ്മു പൂന്തോട്ടത്തിലൂടെ ആടിപ്പാടി പാറി നടക്കുകയായിരുന്നു. അപ്പോഴാണ് പൂന്തോട്ടത്തിലെ ഉടമസ്ഥന്റെ കുട്ടികൾ അവിടേക്ക് കളിക്കാനായി വന്നത്‌. അപ്പോൾ ആ കുട്ടികൾ അമ്മു പൂമ്പാറ്റയെ കണ്ടു. സുന്ദരിയായ അമ്മു പൂമ്പാറ്റയെ കണ്ട് അതിനെ വിടിക്കാൻ ഒട്ടികൾക്ക ആഗ്രഹം തോന്നി. ആ സമയത്ത് അമ്മു ഒരു പൂവിൽ നിന്ന് തേൻ നുകരുകയായിരുന്നു. ഒരു കുട്ടി മെല്ലെ ചെന്ന് അമ്മുവിന്റെ ചിറകിൽ പിടിച്ചു. വേദന സഹിക്കാൻ കഴിയാതെ അവൾ നിലവിളിച്ചു. പക്ഷേ ആരും തന്നെ അമ്മുവിനെ രക്ഷിക്കാൻ വന്നില്ല. ആ ദുഷ്ടയായ അമ്മുവിന്റെ ചിറകൊടിഞ്ഞ് അവൾ ചത്തുപോയി. നമ്മൾ ആരെയും ഉപദ്രവിക്കരുത് എന്നാണ് ഈ കഥ നമുക്ക് പറഞ്ഞ് തരുന്നത്.


തൻമയ.സി.ടി.
4A ജി എം എൽ പി കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ