ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/മരതകരുധിരം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരതകരുധിരം


ആരവമെൻ കർണപുടമാകെ തകർത്തെറിഞ്ഞു;
മമ ദൃഷ്ടിയിൽ പതിഞ്ഞുയെൻ-
ക്കൂട്ടരെല്ലാമേ വെട്ടേറ്റു വീഴുന്നു.
യാന്ത്രക്കഠാര ശക്തിയാൽ ശോണിതം
ചിന്തി പ്രാണവേദനയാൽ പിടയുന്നു, യലറുന്നു
ശിരസ്സറ്റവർ, പാണിയറ്റുപോയവർ;
കാലില്ലാത്തവർ, ചിലരമ്പാടെ വെട്ടേറ്റവർ
ജീവിതവാസരം കിനാവുക്കണ്ടാ-
ത്തളിരിലകളുമേയലറി
ഉയിരിൻ ത്വരയാൽ
നേത്രങ്ങളിൽ ആർത്തിയാളിക്കത്തീടുമോ
മർത്യജന്മമേ
ത്വൽ കർണ്ണമത് ശ്രവിപ്പതില്ലയോ
എല്ലാമേത്തീർന്നപ്പഴേയിവിടമാകെ
രുധിരഗന്ധം, മരതകരുധിര ഗന്ധം.

 

ഫർസാന ഫിറോസ്
9 D ഗവ.ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത