ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മഹാമാരിയുമായി ഒരു യുദ്ധം

10:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയുമായി ഒരു യുദ്ധം

ഒരു കൊച്ചുഗ്രാമം. അവിടെ ഒരു കൊച്ചു കുടിലിലാണ് മനുവും അച്ഛനും അമ്മയും കൊച്ചനിയത്തിയും താമസിക്കുന്നത്. ആ ഗ്രാമത്തിൻ്റെ പ്രത്യേകത അവിടത്തെ വലിയ, മനോഹരമായ പുഴയാണ്. ആ പുഴയിൽ നിന്നാണ് ഗ്രാമവാസികളെല്ലാം വെള്ളം എടുക്കുന്നത്.

ഒരു ദിവസം വൈകീട്ട് മനുവും അവൻ്റെ കൂട്ടുകാരി ചിന്നുവും കൂടി കളിക്കുകയായിരുന്നു. പെട്ടെന്ന്, ചിന്നുകല്ലിൽ തട്ടി കാൽതെന്നിവീണു. മനു ഓടിച്ചെന്ന് അവളെ പിടിച്ച് എഴുന്നേൽപിച്ചു. അവളുടെ തല പൊട്ടി നന്നായി ചോര വരുന്നുണ്ടായിരുന്നു. മനു വേഗം അവൻ്റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു.അവർ ചിന്നുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി, അവളുടെ മുറിവിൽ മരുന്നു വെച്ച് കെട്ടി. അവിടെ നിന്ന് മരുന്ന് വാങ്ങി വരുമ്പോൾ അവർ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. കുറേപ്പേർ പനിയും ഛർദ്ദിയുമായി ആശുപത്രിയിൽ കിടക്കുന്നു. അവർ ഛർദ്ദിച്ച് ക്ഷീണിച്ചിരിക്കുകയാണ്. എല്ലാവർക്കും ഒരു പോലെയുള്ള അസുഖം കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ വീട്ടിലേക്ക് തിരിച്ചു പോന്നു.

മനുവും അമ്മയും കൂടി ചിന്നുവിനെ അവളുടെ വീട്ടിലെത്തിച്ചു. അവളുടെ അമ്മ അവളെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. അവളെ കണ്ട ഉടനെ അവളുടെ അമ്മ ഓടി വന്ന് കെട്ടിപ്പിടിച്ചു.അവളുടെ തലയിലെ മുറിവ് കണ്ട് പേടിച്ചു. "അയ്യോ! ഇതെന്തു പറ്റി?"ചിന്നുവിൻ്റെ അമ്മ പരിഭ്രമത്തോടു കൂടി ചോദിച്ചു. നടന്ന കാര്യമെല്ലാം മനു അവരോട് പറഞ്ഞു. ചിന്നുവിനെ അവളുടെ വീട്ടിലാക്കി അവർ മടങ്ങി. വീട്ടിലെത്തിയ ഉടനെ മനുവിന് അമ്മ ചായയും ബിസ്ക്കറ്റും കൊടുത്തു.അമ്മ അവനോട് പറഞ്ഞു. " ഇനി കളിക്കുമ്പോൾ ശ്രദ്ധിച്ച് കളിക്കണം. ഇല്ലെങ്കിൽ ഇതുപോലെയുള്ള അപകടങ്ങൾ വരും " "ശരി, അമ്മേ " എന്നും പറഞ്ഞ് അവൻ ടി.വിയ്ക്ക് മുന്നിലേക്ക് ഓടി. അപ്പോഴാണ് ടി.വി.യിൽ ആ വാർത്ത അവൻ കണ്ടത്. "നമ്മുടെ ഗ്രാമത്തിൽ കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. അപ്പോൾ മനുവിന് ആശുപത്രിയിലെ കാഴ്ച ഓർമ്മ വന്നു. അവൻ അമ്മയെ വിളിച്ച് ആ വാർത്ത കാണിച്ചു കൊടുത്തു.

അടുത്ത ദിവസം രാവിലെ മനു കണ്ടത് ആ ഗ്രാമത്തിൽ ആംബുലൻസിൻ്റെയും ആളുകളുടെയുമെല്ലാം കരച്ചിൽ നിറഞ്ഞിരിക്കുന്നതാണ്. ആ ഗ്രാമത്തിലെ കുറേ പേർക്ക് രോഗം പിടിപെട്ടിരുന്നു. അവരെ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പാടുപെടുന്നു. ചിലരൊക്കെ മരിക്കുകയും രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. അങ്ങനെ കൊറോണ വൈറസ് പല ഗ്രാമങ്ങളിലേക്കും പടർന്നു പിടിച്ചു.ആരോഗ്യ വകുപ്പ് ജാഗ്രതയോടെ പല നിയമങ്ങളും നടപ്പിലാക്കി. പക്ഷേ, ചിലർ അതനുസരിക്കാതെ കറങ്ങി നടന്നു.ഇതോടെ, രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. മനുവും അവൻ്റെ വീട്ടുകാരും ആരോഗ്യ വകുപ്പിൻ്റെ നിയമങ്ങൾ പാലിച്ചു.അവർ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകി. മാസ്ക് ധരിച്ചു.

ഒരു ദിവസം മനുവിനോട് അമ്മ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകാൻ പറഞ്ഞു. അവൻ മാസ്ക് ധരിച്ച് കടയിലേക്ക് പോയി. തിരിച്ചു വന്ന് കൈകൾ സോപ്പിട്ടു കഴുകിയതിനു ശേഷമേ അകത്തേക്ക് കയറിയുള്ളൂ. അവൻ്റെ ഈ നല്ല പ്രവൃത്തി കണ്ട് അച്ഛനും അമ്മയും സന്തോഷിച്ചു.

രോഗികളുടെ എണ്ണം പിന്നെയും വർധിച്ചു' അതോടൊപ്പം മരണസംഖ്യയും. അപ്പോൾ ലോക് ഡൗൺ നീട്ടി.ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം എത്തിക്കാൻ ചില ആളുകൾ നന്നായി പ്രവർത്തിച്ചു. മനുവിൻ്റെ വീട്ടിലും സാധനങ്ങൾ തീർന്നു തുടങ്ങി. ആ ഗ്രാമത്തിലുള്ള എല്ലാ വീട്ടിലും സാധനങ്ങൾ തീർന്നിരുന്നു. ചില നല്ല ആളുകൾ എല്ലാവർക്കും ഭക്ഷണംഎത്തിച്ചു കൊടുത്തു. ഗ്രാമവാസികൾക്ക് സന്തോഷമായി.

ഇങ്ങനെ, ആരോഗ്യ വകുപ്പും ജനങ്ങളും ജാഗ്രതയോടെ കൊറോണ എന്ന മഹാമാരിയുമായി പൊരുതി. ഒടുവിൽ വിജയിച്ചു.അങ്ങനെ ഗ്രാമത്തിൽ ആംബുലൻസിൻ്റെയും ആളുകളുടെയും നിലവിളി ശബ്ദങ്ങളും നിന്നു.അങ്ങനെ, ഗ്രാമത്തിൽ വീണ്ടും സന്തോഷം തിരിച്ചെത്തി.

മനുവിനും ചിന്നുവിനും സന്തോഷമായി.അവർക്ക് വീണ്ടും ഒരുമിച്ചു കളിക്കാൻ സാധിച്ചു.ആ ഗ്രാമത്തിലുള്ളവർ ഒരുമിച്ച് ഗ്രാമം മുഴുവൻ വൃത്തിയാക്കി. നല്ല ശുചിത്വമുള്ള ഗ്രാമമാക്കി തീർത്തു. ഇനി ഇതു പോലെയുള്ള മഹാമാരി വരാതിരിക്കാനുള്ള ഒരു മുൻകരുതൽ .പിന്നീടുള്ള കാലം അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.

ഫാത്തിമ റിഫാന .കെ
7 B ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത