09:01, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാണാകാഴ്ചകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുളടഞ്ഞൊരീ കാലത്തിൻ വീഥിയിൽ നീറിപുകയുന്നു നമ്മളൊക്കെയും
മരണ മുഖങ്ങൾ കുമിഞ്ഞുകൂടുന്നു..
തേങ്ങലുകൾക്കാഴം കൂടുന്നിതെപ്പോഴും
ചുറ്റും ഭീതി ചുഴറ്റുന്ന കാഴ്ചകളായ്
ഞെട്ടലോടെന്നും പ്രഭാതമെത്തുന്നു.
കൂടിപ്പിറപ്പിൻ കുഴിമാടമറിയാതെ
തേടി നടക്കുന്നു ഉറ്റവരൊക്കെയും
മൃഗതുലൃമീ മരണകാഴ്ചകൾ
മനസ്സു പൊട്ടുന്നൊരാ ദുരന്തകാഴ്ചകൾ
ജനന മരണ കണക്കെടുക്കാനാകാതെ
ഉഴറിയോടുന്ന കൂട്ടരുണ്ടിവിടെ.
ശാസ്ത്രം ജയിച്ചെന്നു വീമ്പുപറയുമീയുഗത്തിൽ
തോറ്റതെവിടെയെന്നും തപ്പിനടക്കുന്നു നാം
തിമിരകാഴ്ചകൾക്കറുതി വരുത്തുവാനായി
തോറ്റുതന്നീടൂ ഒരു തവണയെങ്കിലും നീ