കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/നല്ലവനായ കൃഷിക്കാരൻ
നല്ലവനായ കൃഷിക്കാരൻ
ഒരു നാട്ടിൽ ബാബു എന്ന ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അയാൾ വളരെ കഷ്ടപ്പെട്ട് കുറെ പണം സമ്പാദിച്ചു.ഒരു ദിവസം രാത്രി ബാബുവിന്റെ വീട്ടിൽ രാമു എന്ന ദരിദ്രനായ കള്ളൻ കയറി ബാബുവിന്റെ പകുതി പണം കൊണ്ടുപോയി . നേരം വെളുത്തപ്പോൾ വിവരം നാട്ടുകാരെല്ലാം അറിഞ്ഞു. എല്ലാവരും ബാബുവിന്റെ വീട്ടിൽ എത്തി. ആരാ പണം കൊണ്ട് പോയത് എല്ലാവരും അന്വേഷിച്ചു. ബാബു പറഞ്ഞു," അറിയില്ല. ഏതായാലും എനിക്ക് കൃഷി ചെയ്യാൻ ആവശ്യമായ പണം കള്ളൻ ബാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് കൃഷി ഇറക്കാം.ബാബു ഒട്ടും സങ്കടപ്പെടാതെ പറഞ്ഞു. ബാബുവീണ്ടും കൃഷിയിറക്കി സന്തോഷത്തോടെ ജീവിച്ചു. പണം കൊണ്ട് പോയ രാമു ആ പണം കൊണ്ട് കൃഷി ചെയ്യ്ത് പണമുണ്ടാക്കി. നല്ലവനായ ബാബുവിന്, രാമു കട്ടെടുത്ത പണം തിരിച്ചു നൽകുന്നതിനായി പോയി. രാമു ബാബുവിനോട് പറഞ്ഞു. എന്റെ കുടുംബം പട്ടിണി ആയതിനാലാണ് ഞാൻ അന്ന് നിങ്ങളുടെ പണം മോഷ്ടിച്ചത്. എന്നോട് ക്ഷമിക്കണം. ആ പണം കൊണ്ട് ഞാൻ കൃഷി ചെയ്യ്തു. ഇപ്പോൾ എനിക്ക് ജീവിക്കാനുള്ളത് കൃഷിയിൽ നിന്ന് കിട്ടുന്നുണ്ട്. അന്ന് ഞാനെടുത്ത പണം തിരികെ നൽകാനാണ് ഞാൻ ഇപ്പോൽ വന്നത്. ഇതുകേട്ട ബാബു പറഞ്ഞു. അതു സാരമില്ല, ഈ പണം എനിക്ക് ആവശ്യമില്ല. ഇത് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്താൽ മതി. ഇതു കേട്ട രാമു , ബാബുവിന്റെ നല്ല മനസിന് നന്ദി പറഞ്ഞ് ഇറങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |