ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/എങ്കിലും എന്റെ കൊറോണേ.............
എങ്കിലും എന്റെ കൊറോണേ.............
കഴിഞ്ഞ രണ്ട് മാസക്കാലമായി ഞങ്ങൾ കൊച്ചു കുട്ടികൾ അനുഭവിക്കുന്ന വിഷമങ്ങളും സങ്കടങ്ങളും ആരോട് പറയാൻ. പരീക്ഷ കഴിഞ്ഞ് വെക്കേഷനാകുമ്പോൾ കളിക്കേണ്ട കളികൾ ,പോകേണ്ട സ്ഥലങ്ങൾ.. ഒക്കെ നേരത്തെ പ്ലാൻ ചെയ്ത് വെച്ചിരുന്നതാണ്. ഇപ്പോൾ വീടിന് വെളിയിലിറങ്ങാൻ പോലും അമ്മ സമ്മതിക്കുന്നില്ല. കൂട്ടുകാരും വരുന്നില്ല. പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ ചേച്ചിയാണ് ഇപ്പൊ എന്റെ കളിക്കൂട്ടുകാരി. പക്ഷെ കൊറോണ നീ ചില നല്ല കാര്യങ്ങളും ചെയ്തു കേട്ടോ... എനിക്കിപ്പോൾ അമ്മയോടൊപ്പം പൂന്തോട്ടത്തിൽ പോയി ചെടികളെ പരിപാലിക്കുന്നതും അച്ഛനോടൊപ്പം കൃഷി ചെയ്യുന്നതുമൊക്കെ ഒത്തിരി ഇഷ്ടമാണ്. ചേച്ചിയുമായി കഥ പറഞ്ഞ് കിളികളെ നോക്കിയിരിക്കാൻ എന്ത് രസമാണെന്നോ.. പുസ്തകങ്ങൾ വായിക്കാനും തുടങ്ങി. എനിക്ക് പടം വരയ്ക്കാനും ഇഷ്ടമാണ്.ഇതിനൊന്നും പണ്ട് സമയമുണ്ടായിരുന്നില്ല. എപ്പോഴും കൂട്ടുകാരുമായി കളിയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് നിന്നെ പേടിയില്ല. ശുചിത്വം പാലിച്ച് ,മാസ്ക്ക് വെച്ച് ,സാമൂഹിക അകലം പാലിച്ചാൽ നിനക്ക് എന്നെ ഒന്നും ചെയ്യാനാവില്ല എന്ന് എനിക്കറിയാം.ഇനി എന്നാണ് ഞങ്ങൾക്ക് പഴയ പോലെ നടക്കാനാവുക എന്നോർത്തുള്ള സങ്കടം മാത്രേയുള്ളൂ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |