കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/തുരത്താം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തുരത്താം ഈ മഹാമാരിയെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം ഈ മഹാമാരിയെ

കോവിഡ് 19.ചൈനയിൽ നിന്നാണ് ഉത്ഭവം മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റസ്പിററ്റേറി സിൻഡ്രോം ( സാൻസ് ),മിഡിൽ ഈസ്റ്റ് റെസ്പിററ്റേറി സിൻഡ്രോം ( മമർസ് ) ,കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം ,ന്യുമോണിയ,സിവിയർ അക്യൂട്ട്,റെസ്പിററ്റേറി സിൻഡ്രോം ( SARS )ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

ബ്രോങ്കൈറ്റിസ്ബാധിച്ച പക്ഷികളിൽ നിന്നും 1937ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി,പട്ടി,പൂച്ച,ടർക്കി,കുതിര,പന്നി,കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്ര‍ജ്ഞർ കണ്ടെത്തി.ഇവ ശ്വാസനാളിയെയാണ് ബാധിക്കുക.പ്ര‍ായമായവരിലും കുട്ടികളിലും വൈറസ് പിടിമുറുക്കും.ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.നായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായുവിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും .

.മാത്രമല്ല യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണം. യാത്ര കഴിഞ്ഞു വരുമ്പോൾ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകി ,കുളിച്ചിട്ടേ അകത്ത് കയറാൻ പാടുള്ളൂ.ജാഗ്രതയോടെ വീട്ടിലിരുന്ന് നമുക്ക് ഈ വൈറസിനെ തുരത്താം.

മിൻഹ.സി
4 ബി [[|കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ,മലപ്പുറം,വണ്ടൂർ]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020