ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ഭൂമിയിൽ ജീവിക്കുന്ന മക്കളായ നാം ഓരോരുത്തരുടെയും ആണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുമ്പോൾ അത് ലോകത്തിന് തന്നെ നാശ കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ട്ടാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയത്

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കുന്ന വാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് . നഗരങ്ങളിലെല്ലാം മാലിന്യത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ശുദ്ധവായുവും കുടി വെള്ളവും കിട്ടാതെ വരുന്നു. മനുഷ്യർ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലേയ്ക്ക് നീങ്ങുന്നു ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിലുള്ള മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, കടൽക്ഷോഭം, മഴക്കുറവ്, തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് അതുകൊണ്ട് ഭൂമിയുടെ നിലനിൽപ്പിനായി..... നമ്മുടെ അമ്മയുടെ നിലനിൽപ്പിനായി...... നാമോരോരുത്തരും പ്രവർത്തിക്കണം

വനനശീകരണത്തിനെതിരായും മലിനീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. അതുകൊണ്ട് ഭൂമിയുടെ നിലനിൽപ്പിനായി..... നമ്മുടെ അമ്മയുടെ നിലനിൽപ്പിനായി.... നാമോരോരുത്തരും പ്രയത്നിക്കണം. ഭൂമിയെ സുരക്ഷിതവും ഭദ്രമാവുമായ ഒരു കേന്ദ്രമായി നിലനിർത്തുകയും ഹരിത ഭൂമിയെ അടുത്ത തലമുറയ്ക്കായി കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.ആ ഉത്തരവാദിത്വം നമുക്ക് ഭംഗിയായി നിർവ്വഹിക്കാം

ഒരു തൈ നടാം
നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം
കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം
100 കിളികൾക്കു വേണ്ടി
ഒരു തൈ നടാം
നല്ല നാളേക്ക് വേണ്ടി

കാർത്തിക ദീപക്
2 എ ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം