വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/നരജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
നരജന്മം

ഈശ്വരൻ്റെ സൃഷ്ടിയാണീലോകം
ജഗതീശ്വരൻ്റെ വരദാന - മാണീ നരജന്മം
പൂക്കളിൽ നിറയും മധുകണം
നുകരുവാൻ എത്തും ശലഭവും
ഹരിതമാമീ പ്രപഞ്ചം
അതിൽ നരജന്മം എത്രസുകൃതം
ഭൂമിയെ ഇരു കൈകളിൽ
അവൻ അമ്മാനമാടാൻതുടങ്ങി
ഉപഗ്രഹങ്ങളിൽ അവൻ ചെന്ന് ചേർന്നു
പർവ്വതങ്ങൾ കീഴടക്കി
അഹങ്കാരം മനതാരിൽ വന്നു ചേർന്നു
ലോകത്തെ കീഴടക്കാൻ
അവൻ വൈറസ്സിൻ കൂട്ടു തേടി
നരജന്മം വിഫലമായിതീർന്നു
ലോകം സ്തംഭിച്ചു നിന്നു
മരണത്തെ മുന്നിൽ കണ്ടു
വഴികളിൽ പിടഞ്ഞു വീണു
അതിജീവനത്തിൻ
മാർഗ്ഗം തേടി അവൻ -
പ്രാണനും കൊണ്ട് പാഞ്ഞു
ഇനിയെങ്കിലും നീയറിയൂ
പ്രപഞ്ചമാണ് മാതാവെന്ന്

{{BoxBottom1
| പേര്= അനുപമ എം എസ്
| ക്ലാസ്സ്= 8 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
| സ്കൂൾ കോഡ്= 44056
| ഉപജില്ല= ബാലരാമപുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത
| color= 3

}}

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത