ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/'''അക്ഷരവൃക്ഷത്തോട് ....'''

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 അക്ഷരവൃക്ഷത്തോട് ....     

ഞങ്ങളുടെ അക്ഷരവൃക്ഷം പടർന്നുപന്തലിക്കുകയാണ്.

വേരുറച്ചുകഴിഞ്ഞു.

ശാഖകളും ഇലകളും നിറഞ്ഞു.

പൂവും കായും വന്നുകൊണ്ടിരിക്കുന്നു.

വിത്തായി പരിണമിച്ചേക്കാം.

ചില ശാഖകൾക്ക് ബലക്കുറവുണ്ടാകാം.

ചില പൂക്കൾക്ക് മണവും പോരായിരിക്കാം.

ചിലവ വാടിപ്പോയിരിക്കാം.

കുറെ മൊട്ടുകളായിരിക്കാം.

ചിലവ ഇളംതെന്നലിൽ തട്ടിവിടർന്നതാവാം..

ചെറുമഴത്തുള്ളി തഴുകിയുണർത്തിയതാവാം...

സ്വപ്‍നം കണ്ടുണർന്നമട്ടാവാം.

ചിലത് വിടരാൻ മടിക്കുന്നതാവാം.

കുറച്ചൊക്കെ പാതിവിടർന്നതാവാം.

ചിലവ മൊട്ടായിത്തന്നെയിരിക്കാനാശിച്ചിരിക്കാം.

എങ്കിലും...

പരിമളം പൊഴിക്കാൻ ...

പരിലാളനമേൽക്കാൻ കൊതിക്കുന്നതാവാം.

വിടരട്ടെ...

വിടർന്നുല്ലസിക്കട്ടെ....

നമുക്ക് തഴുകാം... തലോടാം...

അക്ഷരവൃക്ഷത്തോട് ....
1 ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത