എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/കൊറോണ

19:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
 പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണു മേശപ്പുറത്ത് വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്.

കാളിദാസൻ രവീന്ദ്രൻ
9 A എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത