എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കൊറോണാ...നീ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പാഠം

ലോകമാകെ പടർന്നു പന്തലിക്കുന്ന മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണല്ലോ ലോകത്തുള്ള ഓരോ മനുഷ്യരും.അപ്പോൾ നാം ഒന്ന് ചിന്തിക്കേണ്ടതുണ്ട്. ഈ മഹാമാരി ഒരുപാട് ജീവനുകൾ കൊന്നൊടുക്കിയെങ്കിലും ഒരുപാടു കാര്യങ്ങൾ നമുക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു.എന്തെന്നാൽ,വിവാഹം ലളിതമായും നടത്താമെന്ന് തെളിയിച്ചു. വായു മലിനീകരണം ഇല്ലാതാക്കി. ജലശ്രോതസ്സുകൾ മാലിന്യമുക്തമാക്കി. ഇങ്ങനെ എത്ര എത്ര കാര്യങ്ങൾ. വളരെ ലളിതമായ രീതിയിൽ ജീവിക്കാൻ മനുഷ്യൻ പഠിച്ചു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ്‌ ഇല്ലെങ്കിലും വയർ നിറയുമെന്ന് മനുഷ്യൻ പഠിച്ചു കഴിഞ്ഞു. അഹങ്കാരത്തോടെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞ ചക്കയും മാങ്ങയും തീൻമേശയിലെ ഇഷ്ട വിഭവങ്ങളായി. ഒരു ഭരണാധികാരിക്കും നടപ്പാക്കാൻ കഴിയാത്ത പല നിയമങ്ങളും കുറഞ്ഞ ദിവസം കൊണ്ട് ലോകത്ത് നടപ്പിലാക്കിക്കഴിഞ്ഞു. പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ ആക്കിയ കോറോണേ നീ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരി.




ഫിനു ഫാത്തിമ
6 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം