അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും

15:24, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും ശുചിത്വവും രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും



    വ്യക്തി ശുചിത്വം പോലെ  തന്നെ പ്രധാന്യമുളളതാണ് പരിസ്ഥിതി ശുചിത്വം. പരിസരം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ നമുക്ക് ഒട്ടനവധി  രോഗങ്ങൾ ബാധിക്കുവാൻ ഇടയുണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു  ആവാസ കേന്ദ്രമായി നിലനിർത്തുകയും സുലഭവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നാം ഓരോത്തരുടെയും കടമയാണ്. വീടും പരിസരവും ശുചിയായിരിക്കുവാൻ അടുക്കള മാലിന്യങ്ങളും മറ്റും കമ്പോസ്റ്റ് കുഴി നിർമ്മിച്ച് അതിൽ നിക്ഷേപിക്കുക. മലിന ജലം കെട്ടികിടക്കാനുളള സഹചര്യങ്ങൾ ഒഴിവാക്കുക. കുടിവെളള സ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കുക.
         
    ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ  മലിനീകരണത്തിന്റെ തോത് കൂടുതലാണ്. നഗരങ്ങളിൽ ജന സാന്ദ്രത കൂടി വരുന്നതിനാൽ കുടിവെളളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഏറിവരുകുകയും  ആരോഗ്യ പ്രശ്നങ്ങൾ കൂടുകയും ചെയ്യുന്നു . ഇങ്ങനെ മനുഷ്യന്റെ വംശത്തെ തന്നെ കൊന്ന് ഒടുക്കുവാൻ ശേഷിയുളള മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നു.
 
    സാമൂഹ്യവും  സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്കും വികസനം  അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുമുണ്ട്.
        
    പ്ലാസ്റ്റിക്കിന്റെ  ഉപയോഗം വലിയ വിപത്ത് പരിസ്ഥിതിയിൽ സൃഷ്ടിക്കുന്നു. പരിസ്ഥിതി സംരക്ഷകരായി നാം ഓരോരുത്തരും മാറികഴിയുമ്പോൾ ഇപ്പോൾ ജന സമൂഹത്തിന് പിടിപ്പെടുന്നതായ  മാരക രോഗങ്ങൾ ഒരു  പരിധി വരെ അകറ്റി നിർത്താൻ കഴിയും. നമ്മുടെ  സ്വന്തം കൃഷിയിടങ്ങളിൽ ജൈവ മാലിന്യം ഉപയോഗിച്ചുളള പച്ചക്കറി  കൃഷി തോട്ടം  തയാറാക്കി ഉപയോഗിക്കാവുന്നതിലൂടെ  വിഷരഹിതമായ ഒരു  അടുക്കള നമുക്ക് നേടിയെടുക്കാം. വിഷരഹിതമായ ആഹാരം കഴിക്കുകന്നതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി  വർധിക്കുവാൻ കാരണമാകും. ഇതിനു ആദ്യം  വ്യക്തികൾ തയ്യാറാകണം. പിന്നീട്  കുടുംബങ്ങൾ. അതിനു ശേഷം സമൂഹം.  പിന്നീട് രാജ്യങ്ങൾ. അവസാനമായി ലോകത്തെ ജനത മുഴുവനായി ഒറ്റക്കെട്ടായി നിന്നു കൊണ്ട് പരിസ്ഥിതി ശുചിത്വത്തിലൂടെ,  രോഗപ്രതിരോധ ശേഷി  വർദ്ധിപ്പിക്കുവാൻ ഒന്നടങ്കം  പരിശ്രമിക്കുക.
    പരിശ്രമത്തിലൂടെ നമുക്ക് വിജയം കണ്ടെത്താം .


അനുഗ്രഹ
7C അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം