അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് കൂടുതലാണ്. നഗരങ്ങളിൽ ജന സാന്ദ്രത കൂടി വരുന്നതിനാൽ കുടിവെളളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഏറിവരുകുകയും ആരോഗ്യ പ്രശ്നങ്ങൾ കൂടുകയും ചെയ്യുന്നു . ഇങ്ങനെ മനുഷ്യന്റെ വംശത്തെ തന്നെ കൊന്ന് ഒടുക്കുവാൻ ശേഷിയുളള മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്കും വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുമുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വലിയ വിപത്ത് പരിസ്ഥിതിയിൽ സൃഷ്ടിക്കുന്നു. പരിസ്ഥിതി സംരക്ഷകരായി നാം ഓരോരുത്തരും മാറികഴിയുമ്പോൾ ഇപ്പോൾ ജന സമൂഹത്തിന് പിടിപ്പെടുന്നതായ മാരക രോഗങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും. നമ്മുടെ സ്വന്തം കൃഷിയിടങ്ങളിൽ ജൈവ മാലിന്യം ഉപയോഗിച്ചുളള പച്ചക്കറി കൃഷി തോട്ടം തയാറാക്കി ഉപയോഗിക്കാവുന്നതിലൂടെ വിഷരഹിതമായ ഒരു അടുക്കള നമുക്ക് നേടിയെടുക്കാം. വിഷരഹിതമായ ആഹാരം കഴിക്കുകന്നതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വർധിക്കുവാൻ കാരണമാകും. ഇതിനു ആദ്യം വ്യക്തികൾ തയ്യാറാകണം. പിന്നീട് കുടുംബങ്ങൾ. അതിനു ശേഷം സമൂഹം. പിന്നീട് രാജ്യങ്ങൾ. അവസാനമായി ലോകത്തെ ജനത മുഴുവനായി ഒറ്റക്കെട്ടായി നിന്നു കൊണ്ട് പരിസ്ഥിതി ശുചിത്വത്തിലൂടെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഒന്നടങ്കം പരിശ്രമിക്കുക. പരിശ്രമത്തിലൂടെ നമുക്ക് വിജയം കണ്ടെത്താം .
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം