എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

മാറുന്നു കാലം മാറുന്നു ലോകം
മാറുന്നു ജീവിതചര്യകളെല്ലാം
കൂടുന്നു കൂടുന്നു കുന്നുപോലെ
നാടെങ്ങും മാലിന്യ കൂമ്പാരങ്ങൾ
പല പല രോഗങ്ങൾ വന്നിടുന്നു
മനുഷ്യന്റെ ജീവിതചര്യകളാൽ
ഇപ്പോൾ നമ്മെ ഭീതിയിലാഴ്ത്തി
വന്നിടുന്നു പുതിയ വൈറസുകൾ
ഇനിയെങ്കിലും നമ്മളുണർന്നില്ലെങ്കിൽ
മാനവരാശിക്ക് തന്നെ നാശം
മാറണം നമ്മൾ മാറണം നമ്മൾ
ശുചിത്വം പാലിച്ചിടേണം നമ്മൾ
അങ്ങിങ്ങായി എറിയുന്ന മാലിന്യമെല്ലാം
നമുക്കുതന്നെ വിനയായീടും
വ്യക്തിശുചിത്വം പാലിച്ചിടേണം
പരിസരം നമ്മൾ ശുചിയാക്കിടേണം
ഇല്ലെങ്കിൽ നാളെ വീണ്ടും വന്നിടും
പുതിയ രോഗങ്ങൾ പുതിയ വിപത്തുകൾ
ഇടക്കിടെ നമ്മൾ ഓർമിച്ചിടേണം
ഭയപ്പെടുത്തുമീ കൊറോണക്കാലത്തെ.

ജോവാൻ റോയ്
4 A സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത