സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/അദ്ധ്വാനത്തിലൂടെ കിട്ടിയ ആരോഗ്യം
അദ്ധ്വാനത്തിലൂടെ കിട്ടിയ ആരോഗ്യം
ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ് മനു. അവന്റെ അച്ഛനും അമ്മയ്ക്കും അവനെ വളരെ ഇഷ്ടമാണ്. അവനെ മണ്ണിലും ചെളിയിലും കളിക്കാൻ അവന്റെ വീട്ടുകാർസമ്മതിക്കില്ലായിരുന്നു. അങ്ങനെ അവൻ വളർന്ന് വലുതായി എന്നാൽ അവന് വീഡിയോ ഗെയിം വളരെ ഇഷ്ടമായിരുന്നു. അവൻ എപ്പോഴും വീഡിയോ ഗെയിമിൽ മാത്രം ശ്രദ്ധ കൊടുത്തു. ഇഷ്ട ഭക്ഷണങ്ങൾ ഏറെ കഴിച്ച് വീട്ടിൽ തന്നെ ഇരുന്നു. അവന്റെ കൂട്ടുകാർ അവനെ ക്രിക്കറ്റ് കളിക്കാൻ വിളിക്കുമായിരുന്നു. അവൻ മടിപിടിച്ച് പുറത്തിറങ്ങിയില്ല. അങ്ങനെ ഓരോ ദിവസം കഴിയുംതോറും അവൻ വണ്ണം വച്ചു കൊണ്ടിരുന്നു. ക്ലാസ്സിലെ കുട്ടികൾ അവനെ തടിയാ എന്ന് വിളിച്ച് കളിയാക്കി. അവനെ എല്ലാവരും പരിഹാസത്തോടെ ഓരോന്നും പറഞ്ഞ് വേദനിപ്പിച്ചു. അവന്റെ മുത്തച്ഛൻ വളരെ ആരോഗ്യവാനാണ്. അവന്റെ മുത്തച്ഛൻ പറഞ്ഞു മകനേ നീ ഒരു പാട് അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനിക്കാത്തതു കൊണ്ടാണ് നിനക്കിത്രയും വണ്ണം വച്ചത്. എന്നാൽ അവന്റെ അച്ഛനുമമ്മയും പറഞ്ഞു വേണ്ട മകനെ കാറ്റും പൊടിയും കൊണ്ട് നിനക്ക് അസുഖങ്ങൾ വരും നിന്റെ മുത്തച്ഛൻ എന്നും പറമ്പിൽ പോയി കിളയ്ക്കുകയാണ് ചെയ്യുന്നത്. ആ വിയർപ്പോടെ നിന്റെ അരികിൽ വന്നിരുന്ന് സംസാരിക്കുമ്പോൾ നിനക്ക് അസുഖങ്ങൾ വരാം. നീ അയാളുടെ അടുത്തിരുന്ന് അധികം സംസാരിക്കണ്ട എന്ന് അമ്മ അവനെ വിലക്കി. എന്നാൽ അവൻ ഒരു മറുപടിയും തിരിച്ച് അമ്മയോട് പറഞ്ഞില്ല. പിറ്റേന്ന് സ്കൂളിൽ പോയ അവനെ വീണ്ടും സ്കൂളിലെ കുട്ടികൾ കളിയാക്കി. സങ്കടം സഹിക്കാനാവാതെ അവൻ അധ്യാപകരോട് ഒരു വാക്കുപോലും പറയാതെ അപ്പോൾ തന്നെ അവൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയി. അമ്മ ചോദിച്ചിട്ട് അവൻ ഒരക്ഷരം മിണ്ടിയില്ല. പിന്നീട് മനു അവന്റെ മുത്തച്ഛന്റെ കൂടെ അവധി ദിവസങ്ങളിൽ സഹായിക്കാൻ പോയി . അമ്മ അവനെ ഉപദേശിക്കാൻ വന്നിട്ടും അതൊന്നും വകവയ്ക്കാതെ കൂടുതൽ അദ്ധ്വാനിച്ചു. അങ്ങനെ മനുവിന് മുൻപത്തെക്കാൾ വണ്ണം കുറഞ്ഞു. അവൻ സുന്ദരനായി മാറി. അവന്റെ മാറ്റത്തിൽ കൂട്ടുകാർ പോലും അതിശയിച്ച് പോയി. അദ്ധ്വാനിച്ചാൽ കിട്ടുന്ന ഫലം വളരെ വലുതാണെന്ന് അപ്പോഴാണ് അവന് മനസ്സിലായത്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ