എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രണ്ട് സഹോദരിമാർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രണ്ട് സഹോദരിമാർ

ഒരു വീട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവിടെ രണ്ട് സഹോദരിമാർ ഉണ്ടായിരുന്നു. മൂത്തവൾ അന്നയും ഇളയവൾ മേരിയുമായിരുന്നു. അന്ന നല്ല കുട്ടിയും നല്ല സ്വഭാവവും ഉള്ളവളായിരുന്നു. പക്ഷേ അവളുടെ അനിയത്തി മേരി ഒട്ടും ശരിയല്ലായിരുന്നു. അവൾ ആരോടും നല്ല രീതിയിൽ പെരുമാറിയിരുന്നില്ല. അമ്മ ഇല്ലാത്ത തക്കം നോക്കി മേരി മധുര പലഹാരങ്ങൾ എടുത്തു കഴിക്കുമായിരുന്നു. ഒരു ദിവസം അമ്മ അന്നയോട് കാട്ടിൽ പോയി മുളക് കൊണ്ടുവരാൻ പറഞ്ഞു. അന്നക്ക് ഒറ്റയ്ക്ക് കാട്ടിൽ പോകാൻ പേടിയായിരുന്നു. എങ്കിലും അന്ന അമ്മയുടെ വാക്കുകൾ അനുസരിച്ചു.
അവൾ കാട്ടിലേക്ക് പോയി. മുളക് തിരയുന്നതിടെ ഒരു കല്ലിൽ തട്ടി വീണു. അവൾ ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് കരയാൻ തുടങ്ങി.
അപ്പോൾ ആ മരം അവളോട് സംസാരിച്ചു.
ഒരു മരം തന്നോട് സംസാരിക്കുന്നത് കേട്ട് അവൾ തല ഉയർത്തി.
മരം പറഞ്ഞു.മക്കളെ എനിക്ക് വയസ്സായി.എൻറെ ചില്ലകൾക്കും വേരിനും വല്ലാതെ ദാഹിക്കുന്നു. നീ എനിക്കു വേണ്ടി നദിയിൽ പോയി കുറച്ച് വെള്ളം കൊണ്ടു വരാമോ?
മരം അവൾക്ക് വെള്ളം കൊണ്ടു വരാനായി ഒരു കലം നൽകി. അൽപ സമയത്തിനു ശേഷം അന്ന വെള്ളവുമായി തിരികെ എത്തി. അവൾ മരത്തിനു വെള്ളം ഒഴിച്ചു കൊടുത്തു.മരത്തിനു സന്തോഷമായി. തന്റെ ദാഹം മാറ്റിത്തന്നതിനാൽ മരം അവൾക്ക് ഒരു ചെപ്പു നൽകി.
അവൾ അതുമായി വീട്ടിലേക്കോടി. വീട്ടിലെത്തിയവൾ സംഭവിച്ചെതെല്ലാം അമ്മയോടും അനുജത്തിയോടും വിശദീകരിച്ചു. എന്നിട്ട് ചെപ്പ് തുറന്നപ്പോൾ അതിൽ നിറയെ തിളങ്ങുന്ന മുത്തുകൾ.ഇതു കണ്ട മേരിക്ക് അന്നയോട് അസൂയ തോന്നി.
"എനിക്കും വേണം മുത്തുകൾ.ഞാനും കാട്ടിലേക്ക് പോകും."
അങ്ങനെ മേരി കാട്ടിലേക്ക് യാത്രയായി. അവൾ അതേ മരത്തിനെ കണ്ടപ്പോൾ അവൾ പറഞ്ഞു. "എനിക്കും വേണം മുത്തുകൾ.
അപ്പോൾ മരം പറഞ്ഞു. "എങ്കിൽ മോളെ എൻറെ ചില്ലകൾക്കും വേരിനും വല്ലാതെ ദാഹിക്കുന്നു. നീ എനിക്കു വേണ്ടി നദിയിൽ പോയി കുറച്ച് വെള്ളം കൊണ്ടു വരുമോ?
അപ്പോൾ മേരി പറഞ്ഞു. "അതൊന്നും എനിക്കു പറ്റില്ല. നീ എനിക്കു മുത്തുകൾ നൽകിയില്ലെങ്കിൽ നിൻറെ ചില്ലകൾ ഞാൻ ഒടിച്ചിടും.
ഇതു കേട്ട മരം അവൾക്ക് ഒരു കുടം കൊടുത്തു. തുറന്നു നോക്കാനുള്ള കൊതിയാൽ അവൾ അത് അവിടെ വെച്ച് തുറന്നു നോക്കി. അതിൽ ഒരു പാമ്പ്. അത് അവളെ ഒരൊറ്റ കൊത്ത്. സഹായത്തിനായി അവൾ നിലവിളിച്ചു. പക്ഷേ ആരും വന്നില്ല. അങ്ങനെ ആ കാട്ടിൽ വെച്ച് പാമ്പു കടിയേറ്റ് മേരി യാത്രയായി.


റുശ്‍ദിയ. കെ എം
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ