ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ചൈനയിലാണ് തുടക്കമെങ്കിലും ഇന്ന് ലേമൊകെ ഈ കോവിഡ് ബാധ പടർന്ന് പന്തലിച്ചിരിക്കുന്നു. ചൈനയിൽ കോവിഡ് ബാധ ഉണ്ടായി എന്നറിഞ്ഞപ്പോൾ " അത് ചൈനയിലല്ലേ " എന്നൊരു തോന്നൽ നമ്മളെല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു.എന്നാൽ ഇന്നത് ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലും എത്തിയിരിക്കുന്നു. അമേരിക്കയിലും ഇറ്റലിയിലും സ്പെയ്നിലും മറ്റും കോവിഡ് ബാധിച്ചവരുടെ എണ്ണം അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.ഇറ്റലിയിലൊക്കെ മോർച്ചറികളൊക്കെ നിറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരെയൊന്നും ശവസംസ്കാരം ചെയ്യാൻ കഴിയാതെയായിരിക്കുന്നു. ഇന്ത്യയിലും മറ്റു സംസ് സ്ഥാനങ്ങളിൽ കേരളത്തേക്കാൾ കോവിഡ് ബാധിച്ചവരും ബാധയേറ്റ് മരിച്ചവരും കൂടുതലാണ്.ഇവിടെ നമ്മുടെ കേരള സർക്കാറും ആരോഗ്യ പ്രവർത്തകരും പോലീസ് മാരും ഇതൊഴിവാക്കാനും കേരളത്തിൽ നിന്ന് ഇതിനെ പാടെ ഒഴിവ് ക്കാനും നന്നായി ശ്രമിക്കുന്നത് കൊണ്ട് ഇവിടം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വല്ലാതെ രോഗികൾ കൂടുന്നില്ല. നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് ഇതെല്ലാം. ഈ ഒരു അവസ്ഥയിൽ നമ്മൾ അവരുടെ വാക്കുകൾക്ക് പരിഗണന നൽകി കൊണ്ട് അവർ പറയുന്നത് പൂർണമായും അനുസരിച്ച് പ്രവർത്തിക്കുക എന്നത് നമ്മുടെ കടമ തന്നെയാണ് അത് നമ്മൾ നിറവേറ്റേണ്ടതുണ്ട്."നമുക്ക് വേണ്ടി നമുക്ക് ഓരോരുത്തർക്കും വേണ്ടി "

ഫാത്തിമ മുനവ്വിറ
7 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം