(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം കൊറോണയെ
ഇനി വരുന്നൊരു നല്ല നാളിനായി
തുരത്തണം കൊറോണയെ
ഒത്തു ചേർന്ന് ഒരു മനസായി
തുരത്തണം കൊറോണയെ
കൊറോണയെന്ന മഹാവ്യാധിയെ
തടയണം നമ്മൾ തടയണം
അകലം പാലിച്ചീടണം നാം
കൊറോണയെ തുരത്തിടാൻ
ഇനി വരുന്നൊരു ദിനങ്ങളിൽ നാം
ജാഗ രൂകരായി നിൽക്കണം
കഴുകണം നമ്മൾ കഴുകണം കൈ
നിത്യവും കൈ കഴുകണം
ഒത്തുചേരലും ഉത്സവങ്ങളും
മാറ്റി നമുക്ക് പൊരുതിടാ൦
വീട്ടിലിരുന്ന് സുരക്ഷിതരായി
നമ്മുടെ ലോകത്തെ കാത്തിടാം
നിപ്പയെയും പ്രളയത്തെയും
അതിജീവിച്ചവരാണ് നാം
തുരത്തിടും നാം തുരത്തിടും
കൊറോണ എന്ന വില്ലനെ
കൊറോണ എന്ന വില്ലനെ ......