ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ശുചിത്വമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് അടുക്കും ചിട്ടയുമായി വെക്കേണ്ടതാണ് . ഇത് ചെറുപ്പം മുതലേ എല്ലാ കുട്ടികളും ശീലിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും എല്ലാം വൃത്തിഹീനമാണ്. കുടിക്കുന്ന വെള്ളം ആയാലും ശ്വസിക്കുന്ന വായു ആയാലും എല്ലാം മലിനമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ജനങ്ങൾ പലതരം അസുഖത്താൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |