സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ

നേരത്തെകാലത്തെ ഉണർന്നിടേണം
നല്ല ശീലങ്ങൾ ചെയ്തിടേണം
ശേലൊത്ത പല്ലുകൾ തേച്ചിടേണം
കൈകാൽ നഖങ്ങൾ മുറിച്ചിടേണം
അന്നന്നു പാഠങ്ങൾ പഠിച്ചിടേണം
കാര്യങ്ങളൊക്കെ മനസ്സിലാക്കിടേണം
നീണ്ടുനിവർന്ന് നടന്നിടേണം
നാണിച്ച് നിൽക്കാതിരിക്കേണം
സ്കൂളിൽ ശുചിയായ് പോയിടേണം
വസ്ത്രങ്ങൾ നന്നായ് അലക്കിടേണം
നിത്യമെന്നോണം കുളിച്ചിടേണം
ഉത്തമരായ് വളർന്നിടേണം
മാതാപിതാക്കളെ അനുസരിച്ചിടേണം
ഗുരുക്കന്മാരെ വണങ്ങിടേണം
വൃദ്ധരിൽ നാം തണലേകിടേണം
എല്ലാരിലും ഗുണമേകിടേണം
ഭക്ഷണം നന്നായ് ചവച്ചിടേണം
സാവധാനം കഴിച്ചിടേണം
നമ്മുടെ നാടിനെ കാത്തിടേണം
രോഗങ്ങൾ നമ്മെ പിടികൂടാതെ
ശുചിത്വമുള്ളവരായ് വളർന്നിടേണം
എല്ലാരിലും ഗുണമേകിടേണം
നമ്മുടെ നാടിനെ കാത്തിടേണം
 

അനാമിക സതീഷ്
2 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത