ജി എൽ എസ് പി പാനൂർക്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലത്തെ നന്മമരം

കോളിങ് ബെൽ കേട്ടാണ് ഏലിയാമ്മച്ചി റൂമിൽ നിന്നും വരാന്തയിലേക്ക് വന്നത്. വന്നു നോക്കുമ്പോൾ ജോസ് കസേരയിൽ ഇരുന്നു സോക്സ്‌ അഴിക്കുന്നു. "ആ നീ വന്നോ? എന്താ ഇന്ന് നേരത്തെ ആണല്ലോ?" ഓ ഇന്ന് വല്ലാത്തൊരു ക്ഷീണം "നല്ല തലവേദനയും തലകറക്കവും ഉണ്ട്. ഞാൻ ഒന്ന് കിടക്കട്ടെ, ജോസ് മറുപടി പറഞ്ഞു. "ജോസേ ആ കയ്യ് ഒന്ന് നല്ലവണ്ണം കഴുകിയിട്ടു അകത്തേക്ക് കേറ്. എങ്ങനെ തലവേദന ഉണ്ടാകാതിരിക്കും ഇത്രയും നേരം വെയിലത്തു നില്കുവല്ലായിരുന്നോ? പോലീസ് ആണെന്നും പറഞ്ഞു ഇങ്ങനെ അങ്ങ് കഷ്ടപെടാമോ? വല്ല കൊറോണയും വന്നാൽ എന്ത് ചെയ്യും.

ഏലിയാമ്മച്ചിയുടെ ഒരേ ഒരു മകനാണ് ജോസ്. കെട്ടിയോൻ മരിച്ചേൽ പിന്നെ അവനെ ഏലിയാമ്മച്ചിയാണ് വളർത്തി വലുതാക്കിയത്. ഏലിയാമ്മച്ചിക്കോ കുടുംബക്കാർക്കോ ഇഷ്ടമല്ല ഈ പോലീസ് പണി. പക്ഷെ ജോസിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഈ പോലീസ് ആകണമെന്നും ജനങ്ങളെ സംരക്ഷിക്കണം എന്നും. ഏലിയാമ്മച്ചിക്ക് പേടിയായിരുന്നു. പോലീസ് ആയാൽ മകന് വല്ല അപകടവും സംഭവിക്കുമോ എന്ന്, പക്ഷെ ജോസിന്റെ പിടിവാശിക്ക് വഴങ്ങി സമ്മതം മൂളി. അങ്ങനെ അവൻ മിടുക്കനായ ഒരു പോലീസ്‌കാരനായി. അവനെന്നും ജനങ്ങളെ സഹായിക്കുക എന്ന ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

രാത്രിയിൽ കഞ്ഞി കുടിക്കാൻ ജോസ് വന്നിരുന്നപ്പോൾ ഏലിയാമ്മച്ചി സ്നേഹത്തോടെ കഞ്ഞി വിളമ്പി കൊടുത്തുകൊണ്ട് ജോസിന്റെ തലമുടിയിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു "മോനെ എല്ലാരും പറയുന്നത് പോലെ ഈ കൊറോണ കാലത്ത് നീ എന്തിനാ ജോലിക്ക് പോകുന്നത്.നീ ജോലി അങ്ങ് ഉപേക്ഷിച്ചേക്കു. നിനക്കറിയില്ലേ നീ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ ഈ അമ്മക്ക് ആധിയാണ്. നീ എന്തിനാ കേബിൾ കട്ട് ചെയ്തത്. ഞാൻ വാർത്ത ഒന്നും കേൾക്കാതിരിക്കാനല്ലേ "അതെ ജോസ് ഒന്ന് ഊന്നി പറഞ്ഞു ".അമ്മച്ചി വാർത്ത കാണാത്തതിന്റെ കുറവും കൂടിയേ ഉള്ളൂ, എന്നിട്ട് ആധി പിടിച്ചു വല്ലതും വരുത്തി വെക്കാൻ. അമ്മച്ചി കരുതുന്നത് പോലെ കൊറോണ അത്ര അപകടകാരിയൊന്നുമല്ല, ഇതൊരു പനി പോലെ അത്രേയുള്ളൂ. 'ഓ വെറുമൊരു പനിയായതുകൊണ്ടായിരിക്കാം നാട്ടിൽ എല്ലാരും കടയും പൂട്ടി വീട്ടിലിരിക്കുന്നത്. ഈ അയൽവക്കതുള്ളവരാണ് അമ്മച്ചിയോട് ഈ കള്ള കഥകൾ ഒക്കെ പറഞ്ഞു പേടിപ്പിക്കുന്നത്. ഇനി അമ്മച്ചി അവരോട് മിണ്ടുന്നതു കണ്ടാൽ എല്ലാത്തിനെയും ഞാൻ ശെരിയാക്കും.

ജോസിന് അമ്മച്ചി വിഷമിക്കുന്നത് കാണാൻ വയ്യായിരുന്നു. അതുകൊണ്ട് ആണ് ജോസ് ഇത്രയും ആപത്തും ലോകനിലനില്പിനെപോലും ബാധിക്കുന്ന ഈ വിഷയത്തെ പറ്റി ഒരു വാക്ക് പോലും പറയാതിരുന്നത്. അമ്മച്ചി എങ്ങാനും ഇപ്പോഴത്തെ ഈ നാടിന്റെ അവസ്ഥ അറിഞ്ഞാൽ പിന്നെ അവനെ ജോലിക്ക് വിടില്ല എന്നുറപ്പായിരുന്നു. അത്രയ്ക്ക് ജീവനായിരുന്നു അമ്മച്ചിക്ക് അവൻ. പിറ്റേന്ന് രാവിലെ ജോസ് എഴുനേൽക്കാൻ വളരെ വൈകി. അമ്മച്ചി പോയി അവനെ തട്ടി വിളിച്ചു ഉണർത്തി. നോക്കുമ്പോൾ നല്ല പനി. പോരാത്തതിന് രാത്രി നല്ല ചുമയും ഉണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ ജോസ് വേഗം റെഡി ആയി സ്റ്റേഷനിലേക്കു പോയി. ഇന്നുള്ള ബോധവൽക്കരണക്ലാസ്സ്‌ ജോസ് ആണ് എടുക്കേണ്ടത്.

സമയം 10കഴിഞ്ഞു. ക്ലാസ്സ്‌ ആരംഭിച്ചു. ജോസ് ജനങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അവരോടായി പറഞ്ഞു. നോക്കു നിങ്ങൾ വീട്ടിൽ ഇരിക്കാൻ പറയുന്നത് ഞങ്ങളുടെ ഒരു നേട്ടത്തിനും വേണ്ടിയല്ല. നിങ്ങളുടെ ജീവൻ സംരകക്ഷിക്കാൻ വേണ്ടി ആണ്. നമ്മുടെ നാട് വളരെ വലിയ ഒരു ആപത്തു ഘട്ടത്തിലാണ്. ഈ കോവിഡ് 19എന്ന മഹാമാരിയെ ഏതു വിധത്തിലും പ്രതിരോധിക്കാൻനമ്മൾ സജ്ജരാകേണ്ടതുണ്ട്. നമ്മുടെ ജീവൻ ആപത്തിലാണ് എന്നിട്ടും നമ്മളാരും വീട്ടിലിരിക്കാൻ തയാറുകുന്നില്ല. ലോക് ഡൗണിനോട് ആരും സഹകരിക്കുന്നില്ല. ഞങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി വീട്ടിൽ ഇരിക്കാം. പക്ഷെ ഞങ്ങൾ ജീവൻ പണയം വെച്ചും കുടുംബത്തെ മർന്നുകൊണ്ടും ആത്മാർത്ഥമായി നിങ്ങൾക്കും രാജ്യത്തിനും വേണ്ടിയാണ് ഈ തെരുവുകൾ തോറും നിൽക്കുന്നത്. കോവിഡ് 19 വളരെ പെട്ടന്ന് പടർന്നു പിടിക്കുന്ന ഒരു മഹാമാരി ആണ്. അതിനാൽ നമ്മുടെ രാജ്യത്തെ ഈ വൈറസിന്റെ പിടിയിൽ നിന്നും മുക്തമാക്കാൻ സഹായിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ്. ഞങ്ങൾ പറയുന്നത് നിങ്ങളുടെ നന്മക്കു വേണ്ടിയാണ്. നമ്മുക്ക് നല്ലൊരു നാളെക്കായി പ്രതീക്ഷിക്കാം. ഒരു കാര്യം എല്ലാവരും മറക്കരുത് കൈ കഴുകാനും, sanitizer ഉപയോഗിക്കാനും. ജോസിന്റെ തല വെട്ടിപുളക്കുന്നത് പോലെ അവനു തോന്നി. ചുമ അടക്കിപിടിച്ചിരിക്കയായിരുന്നു. ജനങൾക്ക് എന്ത് തോന്നും. അവനു തല കറങ്ങുന്നതുപോലെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ കണ്ണടഞ്ഞു പോകുന്നു. പെട്ടന്ന് ജോസ് കാർപെറ്റിലേക്കു നിലം പതിച്ചു. ജോസ് കണ്ണ് തുറന്നപ്പോൾ ചുറ്റും ഡോക്ടർമാർ നഴ്സുമാർ എന്നിവർ നിൽക്കുന്നു. അവൻ ഒന്ന് ഭയന്നു, കർത്താവിനെ മനസ്സിൽ വിളിച്ചു. എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപേ ഡോക്ടർ പറഞ്ഞു കോവിഡ് രോഗലക്ഷണമാണ് താങ്കളിൽ കാണുന്നത് പേടിക്കണ്ട, സ്രവം എടിത്തിട്ടുണ്ട്. റിസൾട്ട്‌ ഇപ്പോൾ കിട്ടും അവനു തന്റെ മനോനില തകരുന്നത് പോലെ തോന്നി. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വാർന്ന് ഒഴുകി. പക്ഷെ അത്‌ തന്നെയോർത്തല്ല എന്നുമാത്രം, ജനങ്ങളുടെ അവസ്ഥയെ പറ്റി... ജോസ് അവനെ തന്നെ നിയന്ത്രിച്ചു എന്നിട്ട് ഡോക്ടറോടു പറഞ്ഞു ഈ വിവരം ഒരിക്കലും അമ്മച്ചി അറിയാൻ പാടില്ല. അമ്മച്ചിയെ നിരീക്ഷണത്തിൽ വെക്കണം, ഇന്ന് ക്ലാസ്സിൽ പങ്കെടുത്തവരെയും ഹോസ്പിറ്റലിൽ കൊണ്ടുവരണം അവർക്കാർക്കും ആരാപത്തും വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈയൊരു അവസ്ഥയിൽ പോലും തന്റെ ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ തന്റെ കടമ നിർവഹിക്കുന്ന ഒരു യഥാർത്ഥ പോലീസ്കാരൻ. ഡോക്ടർമാർ ജോസിന് മാക്സിമം സപ്പോർട്ട് നൽകി തനിക്ക് ഒന്നും പറ്റില്ലെടോ ഇതൊക്കെ മാറാവുന്നതേയുള്ളു.. താൻ ആത്മധൈര്യം കൈവിടരുത് രാജ്യത്തിനു വേണ്ടി എന്റെ ജീവൻ സമർപ്പിക്കാൻ സന്തോഷമേയുള്ളു. നമ്മൾ ഈ രോഗത്തിനെ അതിജീവിക്കും ഉറച്ച വിശ്വാസത്തോടെ ജോസ് ഡോക്ടറോട് പറഞ്ഞു. ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിൽ ജോസിനെ കൊണ്ട് പോയി. ജോസ് ഡോക്ടറോട് പറഞ്ഞു ഞാൻ ഈ രോഗത്തിൽ നിന്നും മുക്തനാവുകയാണെങ്കിൽ അവസാനം രോഗം പിടിപെട്ട വ്യക്തി ഞാൻ ആകണം അതല്ല മറിച്ചു മരണം എന്നെ കൊണ്ടുപോകുകയാണെങ്കിൽ ഈ രോഗം വന്നു മരിക്കുന്ന അവസാന വ്യക്തിയും ഞാൻ ആകണം. ഇതായിരുന്നു ജോസിന്റെ ആഗ്രഹം....

ഫാത്തിമ എസ്
5B ഗവണ്മെന്റ് യൂ പി എസ് പാനൂർക്കര അമ്പലപ്പുഴ ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ