ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതിസൂത്രം

13:05, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിസൂത്രം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിസൂത്രം

മലയാളനാട്ടിലെങ്ങുമേ മാമ്പഴക്കാലമായ്
ഭൂമിയിലെങ്ങുമേ കൊറോണക്കാലമായ്
പഴയ കാലത്തിൻ ഓർമ്മപ്പെടുത്തലായ്
ചക്കയും മാങ്ങയും അടുക്കളവിഭവങ്ങളായ്
അയൽക്കാർ തൻ സ്നേഹമുള്ളൊരാക്കാലം
വീണ്ടുമിങ്ങെത്തും കൊറോണ മാറിയാൽ
ആർഭാടമേറെക്കുറഞ്ഞോരീ വേളയിൽ
 ആഘോഷമുത്സവത്തിനൊക്കെയറുതിയായ്
കാലങ്ങളായ് മേലാളർ ചമഞ്ഞവരും
പാതി പട്ടിണി പരിഭവമോതുന്നവരും
കിട്ടിയ ഭക്ഷണം പങ്കിട്ടു കഴിച്ചിടാൻ
ശീലിച്ചു പണ്ടത്തെപ്പോലെ നാം മെല്ലവേ
തിക്കും തിരക്കുമില്ലാത്തൊരീ ജീവിതം
തന്നതോ കൊറോണയെന്നൊരു ദുരിതവും
ഫാക്ടറീം വണ്ടിയുമൊന്നുമില്ലായ്കയാൽ
 ഭൂമി തൻ ശ്വാസകോശവും സുരക്ഷിതം
പ്രകൃതി തൻ സ്വയം ജീവരക്ഷക്കായ്
 പ്രകൃതി തൻ സൂത്രസൃഷ്ടിയായീ കൊറോണ

 
 

അനാമിക സി എ
7 B ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത