ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/കോവിഡ് -19

12:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24038 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19


നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന രോഗത്തിന് കാരണമായത് കൊറോണ എന്ന വൈറസ് ആണ് .ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് .100 വർഷം മുൻപ് സ്പാനിഷ് പനി എന്ന പകർച്ചവ്യാധിയും ഇതുപോലെ പടർന്നുപിടിച്ചിരുന്നു.ലോകത്തൊന്നാകെ മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നു .നമ്മുടെ ഇന്ത്യ യിൽ കോവിഡ് ബാധിച്ച് 937 ആളുകൾ മരണപ്പെട്ടിരിക്കുന്നു .ഇപ്പോൾ ഉള്ള ഈ ഇടവേളയിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .അതുപോലെ നമ്മുടെ വ്യക്തിശുചിത്വം കാത്തുകൊള്ളുക .പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം .പൊതുസ്ഥലത്തു തുപ്പരുത് .പുറത്തു പോയി തിരിച്ചു വന്നാൽ കുളിക്കുക.ഇടയ്ക്കിടെ സോപ്പുപയോഗിച്ച കൈ കഴുകുക കോവിഡിനെ തടയാൻ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്ന ഭക്ഷണസാധനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക .നമ്മുടെ പറമ്പുകളിൽ ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യണം .തുടർന്ന് വരുന്ന മഴക്കാലത്തെയും മഴക്കാലരോഗങ്ങളെയും നേരിടാൻ നാം പ്രാപ്തരാകണം .പരിസ്ഥിസംരക്ഷണപ്രവർത്തനങ്ങളിൽ പങ്കാളികളാകണം ' നമ്മുടെ ജീവനും നമുക്ക് ചുറ്റുമുള്ളവരുടെ ജീവനും ഭീഷണിയാകാത്ത വിധത്തിൽ നാം ഓരോരുത്തരും മുൻകരുതലോടെ പ്രവർത്തിച്ച്‌ മുന്നോട്ട് പോവുക.

സഞ്ജു കെ. ബി .
5 A ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം