സ്കൂൾവിക്കി:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('ഒരു ലേഖനമോ സർഗ്ഗാത്മകസൃഷ്ടിയോ പരമാവധി സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു ലേഖനമോ സർഗ്ഗാത്മകസൃഷ്ടിയോ പരമാവധി സംരക്ഷിക്കുകയും വിപുലീക്കരിക്കുക എന്നതാണ് സ്കൂൾവിക്കിയുടെ നയം എന്നാൽ ഒരു നിവൃത്തിയുമില്ലെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യേണ്ടതാണ്. ഉപയോക്താക്കൾ ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതിനു നിർദ്ദേശിക്കുന്നതിനു മുൻപായും, ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതുനു മുൻപ് കാര്യനിർവ്വാഹകർ ചെയ്യേണ്ടവയുമായ വിവരങ്ങളും മാനദണ്ഡങ്ങളും വിവരിക്കുന്നു.സ്കൂൾവിക്കിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച മാർഗ്ഗരേഖകൾ. ഒരു കാര്യനിർവ്വാഹകനു, പെട്ടെന്ന് നീക്കം ചെയ്യുന്നത് 'നീക്കം ചെയ്യുവാൻ സമവായത്തിലെത്തേണ്ട ആവശ്യമില്ല' എന്ന വ്യക്തമായ ധാരണ ഉള്ളപ്പോൾ മാത്രമാണ്. നീക്കം ചെയ്യുന്നത് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പുവെരുത്തിയതിനു ശേഷമായിരിക്കണം. മാനദണ്ഡങ്ങൾ മനസ്സിലാക്കി ഒരു കാര്യനിർവ്വാഹകന് പെട്ടെന്നുതന്നെ നീക്കം ചെയ്യാൻ, നിർദ്ദേശിക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും നിലനിർത്തുവാനുള്ള അവസരം കൊടുക്കുകയും ആവാം. പരിപാലനങ്ങൾക്കായി സദുദ്ദേശത്തോടു കൂടി നീക്കം ചെയ്യാം.

നീക്കം ചെയ്യൽ തിരികെകൊണ്ടുവരാവുന്നതാണെങ്കിലും കാര്യനിർവ്വാഹകരെക്കൊണ്ടുമാത്രമാണതു സാധിക്കുന്നത്, അതിനാൽ മറ്റ് നീക്കം ചെയ്യലുകൾ സമവായത്തിലൂടെ മാത്രമാണ് നടത്തേണ്ടത്. പെട്ടെന്ന് നീക്കം ചെയ്യുന്നത്, സമവായത്തിലെത്തേണ്ട സമയവും പ്രയത്നവും മറ്റു കാര്യങ്ങളിൽ ഉപയോഗിക്കാമെന്നുള്ളതിനാലാണ്.

കാര്യനിർവ്വാഹകർ താളുകൾ പെട്ടെന്ന് നീക്കം ചെയ്യാതിരിക്കുവാൻ നോക്കുകയും വളരെ ആവശ്യമെങ്കിൽ മാത്രം ഇങ്ങനെ പ്രവർത്തിക്കാവൂ. സമവായ ചർച്ചചെയ്യപ്പെടുകയും, നീക്കം ചെയ്യാതിരിക്കാൻ ശുപാർശ ചെയ്തതുമായാൽ അവ പെട്ടെന്നു നീക്കം ചെയ്യാതിരിക്കുക. എന്നിരുന്നാലും പുതിയതായി പകർപ്പവകാശ ലംഘനം കണ്ടെത്തിയാൽ അവ നീക്കം ചെയ്യാം. പുതിയ താളുകൾ അപൂർണ്ണമായതാണെങ്കിൽ പോലും മാറ്റങ്ങൾ പ്രതീക്ഷിച്ച് ഉടനടി നീക്കം ചെയ്യാതിരിക്കുക.

ആർക്കുവേണമെങ്കിലും {{പെട്ടെന്ന് മായ്ക്കുക}} എന്ന ഫലകമുപയോഗിച്ച് നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. നിർദ്ദേശിക്കുന്നതിനു മുൻപായി അവയിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് അപൂർണ്ണ ലേഖനമായി നിലനിർത്തുവാൻ സാധിക്കുന്നതോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല മറ്റു ലേഖനങ്ങളിൽ ഉപോൽബലമായ രീതിയിൽ പ്രസ്തുത ലേഖനത്തിലെ വിവരങ്ങളുണ്ടെങ്കിൽ ലയിപ്പിക്കാനും നിർദ്ദേശിക്കാം. ഇത്തരത്തിലുള്ള നിർദ്ദേശങ്ങളോടൊപ്പം ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും വേണം.

എന്നാൽ ലേഖനത്താളിൽ നിന്നും കാരണമില്ലാതെ ഈ ഫലകം ആരും നീക്കം ചെയ്യാൻ പാടില്ല. ലേഖനം തുടങ്ങിയ ഉപയോക്താവിനോ മറ്റുപയോക്താക്കൾക്കോ ഈ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് {{കാത്തിരിക്കൂ}} എന്ന ഫലകം {{പെട്ടെന്ന് മായ്ക്കുക}} എന്നതിനു തൊട്ടുതാഴെയായി ചേർത്തതിനുശേഷം ലേഖനത്തിന്റെ സംവാദം താളിൽ കാരണം വ്യക്തമാക്കുകയും ചെയ്യാം. കാരണം വ്യക്തമാവുകയും ലേഖനത്തിൽ അവശ്യവിവരങ്ങൾ ചേർക്കപ്പെടുകയും ചെയ്താൽ മറ്റൊരു ഉപയോക്താവിനോ ലേഖനം തുടങ്ങിയ ഉപയോക്താവിനോ ഈ രണ്ടു ഫലകങ്ങളും നീക്കം ചെയ്യാവുന്നതാണ്.

പെട്ടെന്ന് നീക്കം ചെയ്യണമോ എന്ന സംശയം ഉളവാക്കുകയും, എന്നാൽ നീക്കം ചെയ്യാൻ കാരണമുള്ളത് എന്ന് വ്യക്തമായതും {{മായ്ക്കുക}} എന്ന ഫലകം ചേർക്കുക. ഇവ ചർച്ചകൾക്കു ശേഷം തീരുമാനിക്കപ്പെടും. ഒഴിവാക്കൽ നയം അനുസരിച്ചായിരിക്കും തീരുമാനങ്ങൾ വിലയിരുത്തുന്നത്.