സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

നമ്മൾ ഇന്ന് ആഗോള വിപത്തായി മാറിയ കൊറോണ എന്ന മഹാമാരിയെ നേരിടുകയാണല്ലോ. ചൈനയിൽനിന്ന് 2020 ജനുവരിമാസം പൊട്ടിപുറപ്പെട്ട കോവിഡ് എന്ന മഹാരോഗം ഇപ്പോൾ നമ്മുടെ രാജ്യത്തെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു.അത്യുഗ്ര ശേഷിയുള്ള ഈ വൈറസിന് കോവിഡ് 19 എന്ന പേരുവരാൻ കാരണം നക്ഷത്രത്തെ പോലെ ഉള്ളതുകൊണ്ടാണ്. ഇതുവരെ മരുന്നു പോലും കണ്ടെത്താത്ത ഈ മഹാമാരി കാരണം പ്രതിദിനം ആയിരങ്ങളാണ് മരണമടയുന്നത്. കോവിഡ് എന്ന രോഗം ഉള്ളതിൽ ഏറ്റവും മുൻനിരയിൽ ആയിരുന്ന കേരളമെന്ന സംസ്ഥാനം തികച്ചും രോഗ വിമുക്തമായില്ലെങ്കിലും ഇപ്പോൾ ഒരു വിധം രോഗവിമുക്തമായിരിക്കുന്നു. അതിൽ നമ്മൾ അഭിമാനിക്കേണ്ടിയിരിക്കുന്നു. അതിനു കാരണം നമ്മുടെ ബഹുമാന്യനായ ശ്രീമതി ഷൈലജ ടീച്ചറിന്റെയും, നമ്മുടെ ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയൻ സാറിന്റെയും, നമ്മുടെ നാട്ടിലെ ഓരോ ഡോക്ടർമാരുടെയും, നഴ്സുമാരുടെയും കഷ്ടപ്പാടാണ്. ഇവർ ഇങ്ങനെ നമ്മളെ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള കാരണം അവരുടെ രാജ്യസ്നേഹവും ജനങ്ങളോടുള്ള കരുതലുമാണ്. കോവിഡ് 19 എന്ന മഹാമാരി കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നമ്മുടെ ജില്ലയായ കണ്ണൂരിലാണ്. അസുഖം വന്നപ്പോഴേ നമുക്ക് കർശനനടപടി ഉണ്ടായിരുന്നു. എല്ലാവരും ആരോഗ്യ പ്രവർത്തകരുടെയും അധികൃതരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

വിഷ്ണുപ്രിയ
7B സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം