എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ഇനിയെത്രകാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയെത്രകാലം

2020 പുതുവർഷത്തിന്റെ പിറവിയിൽ ലോകം ആനന്ദതിമർപ്പിലാണ്. ലോകത്തിലെ എല്ലാ നഗരങ്ങളും പുതുവർഷത്തെ എതിരേൽക്കുന്ന തിരക്കിലാണ്. ജനങ്ങൾ ആഘോഷങ്ങളിൽ മുഴുകിയിരിക്കന്നു എങ്ങും ദീപാലങ്കാരങ്ങൾ. ഞങ്ങളുടെ കൊച്ചു വീട്ടിലും ആഘോഷങ്ങൾ നടക്കുന്നു. ഈ ആഘോഷങ്ങൾ പൊടുന്നനെ അവസാനിക്കുമെന്ന് ഞങ്ങൾ ആരും കരുതയില്ല. ഇരുപതു ദിവസങ്ങൾക്കുശേഷം ചൈനയിലെ വുഹാനിൽ ഒരു വൈറസിൽ പൊട്ടിപുറപ്പെട്ടിരിക്കന്നുകേട്ടു . അതൊന്നും ഞങ്ങളെ ബാധിക്കന്ന കാര്യമല്ലല്ലോ വരുന്നപരീക്ഷകാലത്തിനുശേഷം അവധി എങ്ങനെ ആഘോഷിക്കാമെന്ന ആലോചനിലായിരുന്നു ഞങ്ങൾ .അതിന്റെ ആവേശത്തിലും. സ്കൂളിലെ പരീക്ഷാദിനങ്ങൾ കടന്നു പോകുന്നു. ആ ഇടയ്ക് പത്രത്തിലും ടി.വിയിലുംമെല്ലാം കൊറോണവൈറസ് വിഷയമാകുന്നു. പല രാജ്യങ്ങളിലും വ്യാപിക്കന്നത്രേ കോവിഡ്-19 എന്നു പേരുള്ള ആ വൈറസ് നമ്മുടെ രാജ്യത്തും പടരുമോ എന്ന് ആശങ്കയുണ്ടത്രേ. ലോകമാകെ ഭയപ്പാടലായി. ഒരുമാസത്തിനുശേഷം ഞങ്ങൾ ഭയപ്പെട്ടതുപോലെ സംഭവിച്ചു.

അനേകായിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കന്ന ആ മഹാമാരി എന്റെരാജ്യത്തും എത്തി. സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം പെട്ടെന്നു നിലച്ചു. ലോകം നിശ്ചലമായി.പുറത്തിറങ്ങി നടന്നിരുന്ന ഞങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടു. വിവിധരാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന എന്റെ അയൽവാസികൾ പലരും ഈലോകത്തിന്റെ പിടിയിലിയെന്ന് വേദനയോടെ ഞങ്ങൾ അറിഞ്ഞു. ശാസ്ത്രലോകം ഈ വൈറസിനെ നശിപ്പിക്കുന്ന മരുന്ന് കണ്ടുപിടിക്കന്ന തിരക്കലാണ്. ദിനംപ്രതി ആയിരങ്ങൾമരിച്ചുകൊണ്ടിരിക്കുന്നു. ആഘോഷങ്ങള്ളില്ലാത്ത നിരത്തുകൾ ശൂന്യമായികിടക്കന്നു.ആശങ്കയുടെ ദിനങ്ങൾ കടന്നുപോകുന്നു.ഈപ്പോൽ ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടുവരുന്നു ശാസ്ത്രലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കൊറോണവാക്സിൻ കണ്ടുപാടിക്കുന്നതുവരെ എങ്കിലും നമ്മൾ മുൻകരുതലോടെ ജീവിക്കണം

നേഹ ജെയ് മോൻ
9 A എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം