എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/തുരപ്പന്റെ കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരപ്പന്റെ കൊറോണ കഥ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരപ്പന്റെ കൊറോണ കഥ

ഒരു ദിവസം തുരപ്പൻ ചുണ്ടെലി മാളത്തിനടുത്തു ഇരിക്കുമ്പോൾ കണ്ടൻ പൂച്ച അലറികൊണ്ട് തുരപ്പന്റെ മുന്പിൽ ചാടി വീണു.തുരപ്പൻ ചുണ്ടെലി നിസഹായതയോടെ പേടിച്ചു കൊണ്ട് അയ്യോ.... എന്നെ ഒന്നും ചെയ്യരുതെ.... എന്നു പറഞ്ഞു.അപ്പോൾ കണ്ടൻ പൂച്ച ചോദിച്ചു, എന്താടാ തുരപ്പാ നിന്റെ ശബ്ദത്തിനു ഒരു മാറ്റം.എന്റെ പൊന്നു ചേട്ട രണ്ട് ദിവസമായി എന്റെ ശബ്ദം ഇങ്ങനെയാ. ഗൾഫുകാരൻ രാജുവിന്റെ വീട്ടിൽ നൈറ്റ് ഡൂട്ടി കഴിഞതു മുതൽ ഞാനും കൂട്ടരും പറയുന്നതിൽ ഒരു വ്യതാസം ഉണ്ട്.തുരപ്പൻ ആഞ്ഞ് ചുമച്ചു.ഘെ....ഘെ .... എന്തൊരു ചുമയാ, കണ്ടൻ അവനെ തന്റെ മുഖത്തു നിന്നും മാറ്റി പിടിച്ചു. നിന്റെ തട്ടിപ്പാണെന്നു എനിക്കറിയാം .ഞാൻ തട്ടി പോകുമ്പൊൾ ചെട്ടനെയും കൊണ്ട് പോകാനായിരിക്കും എന്റെ യോഗം.ഈ കൊറോണ അങ്ങനെ ഒന്നല്ലെ,തൊട്ടവനും പിടിച്ചവനും ഒക്കെ വരില്ലെ എന്നു തുരപ്പൻ പറഞ്ഞു. തുരപ്പൻ ഒന്നുകൂടി ആഞ്ഞ് ചുമച്ചു.കണ്ടന്റെ മുഖത്തേക്കു തന്നെ.കണ്ടൻ മുഖം പൊത്തികൊണ്ട് ഛീ ... ഒരു മീറ്റർ അകലം പാലിക്കടാ, ഈ തക്കത്തിനു തുരപ്പൻ ജീവനും കൊണ്ട് മാളത്തിൽ ഒടി കയറി.മാളത്തിൽ നിന്നും തുരപ്പൻ ഉറക്കെ വിളിച്ചു പറഞ്ഞു , മിസ്റ്റ്ർ .കണ്ടൻ വീട്ടിൽ പോയീ കൈകൾ സോപ്പിട്ടു കഴുകാൻ മറക്കരുതു.കണ്ടൻ കുറച്ചു നേരം മാളത്തിനു ചുറ്റും കറങ്ങിനിന്നിട്ടു ഈ കൊറോണ ഒക്കെ കഴിഞ്ഞു നിനക്കു ശരിയാക്കിതരാം എന്നു പറഞ്ഞ് സ്ഥലം വിട്ടു.

                ഈ കഥയിൽ നിന്നും നാം മനസിലാക്കേണ്ടതു ഈ കൊറോണ കാലത്തു നാം പുറത്തേക്കു പോകാതെ വീട്ടിലിരിക്കുക.വ്യക്തികളിൽ നിന്നും അകലം പാലിക്കുക.ഇടയ്കിടയ്ക് സോപ്പു ഉപയോഗിച്ചു കൈകൾ കഴുകുക.അങ്ങനെ നമുക്കു എല്ലാപേർക്കും കൊറോണ എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാം സുഹൃത്തുക്കളെ.
ജ്യോതിക റ്റി പി
4 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ