പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച മഹാമാരികൾ
ലോകത്തെ വിറപ്പിച്ച മഹാമാരികൾ
ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ച ഇതിനെ നേരിടാനായി ഇതുവരെയായും ഒരു വാക്സിനേഷനും ലഭിച്ചിട്ടില്ല. ഇതിനെ ഒഴിപ്പിക്കാൻ ആകെ വേണ്ടത് ആത്മവിശ്വാസവും പിന്തുണയും ആണ്. പല രാജ്യങ്ങളിലെ ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരുമെല്ലാം എല്ലാം ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. നമ്മളും ഇതിനെ പിന്തുണയ്ക്കണം. ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ലോകം നേരിട്ടുള്ള ഏറ്റവും വലിയ മഹാമാരികളെ കുറിച്ചാണ്. കോവിഡ് 19 ന് മുമ്പ് ലോകത്ത് ആശങ്കയിൽ നിർത്തിയ മഹാമാരികളായ വസൂരി,പ്ലേഗ് (ബ്യൂബ്ലോണിക്ക്), സ്പാനിഷ് ഫ്ലൂ. എന്നിവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. 1. വസൂരി വർഷങ്ങൾ ഞങ്ങൾ നീണ്ടുനിന്ന ഒരു രോഗമാണ് ആണ് വസൂരി. 2000 വർഷങ്ങൾക്കു മുമ്പ് വരെ വസൂരി നിലനിന്നിട്ടുണ്ട് എന്നാണ് കണ്ടുപിടിത്തം. പ്രാചീന ഈജിപ്റ്റിൽ സ്മാൾ പോക്സ് പിടിച്ച മമ്മി കളെ കണ്ടെത്തിയിട്ടുണ്ട്. രോഗം പിടിപെട്ട ആൾക്കാരിൽ 30% ആൾക്കാരും മരണപ്പെട്ടു. ഈ രോഗം ഉണ്ടാകുന്ന ആളുടെ ദേഹത്ത് ഉയർന്നുനിൽക്കുന്ന മുഴകൾ കാണാൻ സാധിക്കും. ഇത് പടർന്നുപിടിക്കുന്നത് രോഗിയായ ഒരാൾ ഒരാൾ മറ്റൊരാളുമായി സമ്പർക്കം പാലിക്കുമ്പോൾ ആണ്. ഇന്ത്യയിൽ നിന്നോ ഈജിപ്തിൽ നിന്നോ ആണ് വസൂരി ഉണ്ടായതെന്നാണ് നിഗമനം. കച്ചവടത്തിനായി ആൾക്കാർ പല രാജ്യങ്ങളിൽ പോയതാണ് ഈ രോഗം പടർന്നു പിടിക്കാൻ കാരണം. പല കച്ചവട വഴികളിലൂടെ യൂറോപ്പിൽ എത്തുകയും, അതു വഴി 1500 കളിൽ അമേരിക്കയിൽ എത്തുകയും ചെയ്തു. ഈ രോഗം ആസ്ടെക് നാഗരികതയുടെ തകർച്ചയ്ക്കും കാരണമായി. വസൂരിയെ ജൈവായുധമായി പ്രയോഗിച്ച് ആയിരുന്നു അത്. സ്പാനിഷ് പട്ടാളം, വസൂരി പിടിച്ച ഒരാളെ ഉപയോഗിച്ച് ആസ്ടെക്ക് മനുഷ്യരിലേക്ക് രോഗം പടർത്തി. ആസ്ടെക്ക് ജനത രോഗ പ്രതിരോധ ശേഷി കുറവായിരുന്നവരായതിനാൽ വളരെ വേഗം രോഗം പടർന്നു പിടിക്കുകയും അവരുടെ നാശത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഈ രോഗം മൂലം പതിനെട്ടാം നൂറ്റാണ്ടിൽ മാത്രം യൂറോപ്പിൽ 6 കോടി ആൾക്കാർ മരണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായതോടു കൂടി ലോകത്ത് ആകെമാനം മുപ്പത് കോടി ആൾക്കാർ ഇതുമൂലം മരണമടഞ്ഞു. എഡ്വേർഡ് ജെന്നർ ഇതിനെതിരേ ഉള്ള വാക്സിനേഷൻ കണ്ടു പിടിച്ചതോടെയാണ് ഇതിന് ഒരു അറുതി വരുത്താനായത്.ഈ വാക്സിൻ മൂലം മറ്റു പല രോഗങ്ങൾക്കും ഉള്ള വാക്സിനുകൾ കണ്ടെത്താൻ സാധിച്ചു. ലോകത്ത് ഇപ്പോഴും വസൂരി ഭീഷണി നിലിൽക്കുന്നുണ്ട്. ജൈവായുധമായി ഉപയോഗിക്കാനുള്ള സാധ്യതയും ഉണ്ട്. 2. പ്ലേഗ് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ മാഹാമാരികളിലൊന്നാണ് പ്ലേഗ്. ഇതുണ്ടായത് 1300 കളിൽ ഏഷ്യയിലും യൂറോപ്പിലുമായിട്ടാണ്. പ്ലേഗ് മൂലം രണ്ട് കോടി ആൾക്കാർ യൂറോപ്പിൽ മാത്രവും, 5 ലക്ഷം ആൾക്കാർ മറ്റു ഭൂഖണ്ഡങ്ങളിലും മരിച്ചു. 1340 കളിൽ ചൈനയിലും ഇന്ത്യയിലും സിറിയയിലും ഇത് തുടങ്ങി. ഈ രാജ്യങ്ങൾക്ക് പല രാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. കച്ചവട സാധനങ്ങൾ കൊണ്ടുപോയിരുന്ന കപ്പലുകളിൽ വലിയ കണക്കിന് എലികൾ ജീവിക്കുന്നുണ്ടായിരുന്നു. ഈ എലികളിൽ ഒരു തരം ചെള്ള് ഉണ്ടായിരുന്നു. ഇത് മറ്റുള്ള ജീവികളിൽ ചെന്ന് കടിക്കുന്നു. ഇതിലൂടെ ഈ വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നു. പനി, ശർദ്ദിൽ, ഡയറിയ, അതിവേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ബ്യൂബോണിക്ക് പ്ലേഗ് രോഗിയുടെ ലസികാ ഗ്രന്ഥികളെയാണ് ആക്രമിക്കുന്നത്. ഇത് ആൾക്കാരിൽ സമ്പർക്കം വഴിയും വായു വഴിയുമാണ് പകരുന്നത്. 1347 ൽ കരിങ്കടലിൽ നിന്നും 12 കപ്പലുകളിൽ മെസ്സീനയിലെ സിസിലിയൻ തുറമുഖത്തെത്തി. ഇവരെ വരവേല്ക്കാനായി വന്ന ആൾക്കാർ വേറൊരു കാരണം കൊണ്ട് ഞെട്ടിപ്പോയി. ഈ കപ്പലിലുണ്ടായിരുന്ന മിക്ക ആൾക്കാരം മരണമടഞ്ഞിട്ടുണ്ടായിരുന്നു. ജീവിച്ചിരുന്ന ആൾക്കാരുടെ ദേഹം കറുത്ത നിറത്തിലും, ദേഹത്തെല്ലാം മുറിപ്പാടുകളുമായിരുന്നു. തുറമുഖത്തെ മേൽനോട്ടക്കാർ അവരെ പറഞ്ഞു വിട്ടെങ്കിലും അവിടെ നിന്ന് പ്ലേഗ് എന്ന മഹാമാരി അവിടുന്ന് വളരെ വേഗം പടർന്നു യൂറോപ്പിലെല്ലാം വ്യാപിച്ചു. ശുചിത്വമില്ലായ്മയും ഇതിന് വേഗം കൂട്ടി. പ്ലേഗിനെ വരുതിയിലാക്കാൻ അന്ന് കപ്പൽ യാത്ര കഴിഞ്ഞു വരുന്നവരെയെല്ലാം 30 മുതൽ 40 ദിവസം വരെ ക്വാറന്റെയിനിൽ പാർപ്പിക്കുമായിരുന്നു.ഇതുവരെയായിട്ടും പ്ലേഗ് പൂർണമായും ഇല്ലാതായി എന്നു പറയുന്നില്ല. 3. സ്പാനിഷ് ഫ്ലൂ ലോകത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച രോഗമാണ്. സ്പാനിഷ് ഫ്ലൂ. ഇത് 1918 മുതൽ 1920 വരെ ഒന്നാം ലോക മഹായുദ്ധ കാലത്താണ്. ഈ രോഗം 50 കോടി ആൾക്കാർക്ക് പിടിച്ചു. എന്ന് വെച്ചാൽ അക്കാലത്തെ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗം. ഇതിൽ 5 കോടി ആൾക്കാർ മരിച്ചു.ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർ ജോലി കഴിഞ്ഞ് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുകയും, അവരിലൂടെ ലോകത്തിന്റെ മിക്കവാറും എല്ലാ രാജ്യത്തും എത്തുകയും ചെയ്തു. ഈ രോഗം വയസ്സായവരെയും കുട്ടികളെയുമാണ് കൂടുതലായി ബാധിച്ചത്. മനുഷ്യന്റെ ശ്വാസകോശത്തെയാണ് ഇത് ആക്രമിച്ചിരുന്നത്. രോഗി ചുമക്കുകയോ, തുമ്മുകയോ, സംസാരിക്കുകയോ ചെയ്താൽ വായുവിലൂടെ മറ്റുള്ളവരിലേക്ക് പടർന്നു പിടിച്ചു. ആസ്മ, ഹൃദ്രോഗം മുതലായ രോഗങ്ങളുള്ളവരെയാണ് കൂടുതലായും രോഗം കീഴ്‍പ്പെടുത്തിയത്. രോഗം വരുതിയിലാക്കാൻ ഇന്നത്തെപ്പോലെ സ്കൂളുകളും തീയേറ്ററുകളുമെല്ലാം അടച്ചിട്ടു. മനുഷ്യൻ ഈ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി കൈവരിച്ച് അടക്കി നിർത്തിയിരിക്കുകയാണ് ഈ മഹാമാരികൾക്കെല്ലാം പിന്നിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ തന്നെയാണ്. അവന്റെ അശ്രദ്ധയും, ശുചിത്വമില്ലായ്മയും,പ്രകൃതിയുടെ സന്തുലനാവസ്ഥ നശിപ്പിക്കലും എല്ലാമാണ് കാരണം. ഇങ്ങനുള്ള മഹാരോഗങ്ങൾ ഇനിയും വരാതിരിക്കാൻ പ്രകൃതിയെ സംരക്ഷിക്കുകയും അതിന്റെ നിയമങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ