ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ഈ അവധിക്കാലം
ഈ അവധിക്കാലം
ഹായ്.. കൂട്ടുകാരേ.. ഇത് ഞാനാ, നിങ്ങടെ മാളു. ഈ അവധിക്കാലം എന്നെ എന്തോരം സങ്കടപ്പെടുത്തീന്നോ? അല്ല , നിങ്ങൾക്കും ഉണ്ടാരുന്നു സങ്കടം. അമ്മേടെ ഫോണിൽ നിങ്ങളെയൊക്കെ കണ്ടപ്പം എനിക്കത് മനസിലായല്ലോ. പരീക്ഷ തീരുന്ന അന്നു മുതൽ എന്തെല്ലാം കളികളാ നമ്മളെല്ലാം ചേർന്ന് പറഞ്ഞു വെച്ചിരുന്നത്? അല്ലേ? ശ്ശോ. കൊറോണ എന്ന ഒരൂട്ടം ജീവി വന്നില്ലേ ഇവിടെ.ആള് ഫോറിനാന്നാ അമ്മ പറഞ്ഞത്.പിന്നെ അതോടെ നമ്മളെല്ലാം മുറിക്കകത്തായില്ലേ. എന്തോ വല്യ ഒരു പേരാ അതിന് പറയുന്നെ. എന്റെ വായിൽ വരുല അത്.വീട്ടിൽത്തന്നെ ഇരുപ്പ് . നിങ്ങടെ വീട്ടിലെ പൂമ്പാറ്റകൾ എന്റെ പൂന്തോട്ടത്തിൽ വരുമ്പം ഞാൻ നിങ്ങളെ പറ്റി ചോദിക്കാറുണ്ട്. അവരൊക്കെ എന്തോരം സന്തോഷത്തിലാ പറന്നു വരുന്നെ. ആദ്യമൊക്കെ എനിക്ക് കരച്ചില് വരുമാരുന്നെ. പിന്നെ പിന്നെ അതൊക്കെ മാറീന്നേ. എന്താന്നറിയോ, എന്റെ അമ്മയും അപ്പായും ഒന്നിച്ചിരുന്ന് ചോറുണ്ണുന്നത് ഞാനാദ്യായിട്ടാ കാണുന്നെ. അപ്പ ഞങ്ങടെ കൂടെ കളിക്കുന്നതും റ്റി.വി.കാണുന്നതും ചെടികൾ നടുന്നതും ഒക്കെ ആദ്യായിട്ടാണെ... പിന്നെ വേറേ ഒരു രഹസ്യം പറയട്ടെ, അപ്പായുടെ തലേടെ ഒരു വശത്ത് 2 മുടി വെളുത്തതാ.. ഞാനിപ്പഴാ അത് കണ്ടത്.. അമ്മ എന്തോരം ചിരിച്ചോ.. മുടിവെട്ട് കടയൊക്കെ അവധിയല്ലേ.ഞാൻ നിർത്തുവാണേ, അമ്മ വരുന്നുണ്ട്, വഴക്ക് പറയും, പറയാതെ ഫോൺ എടുത്തേന് .. റ്റാ റ്റാ.. നാളെ കാണാവേ..
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ