എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ മറികടക്കാം മഹാമാരിയെ

22:27, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറികടക്കാം മഹാമാരിയെ | color= 2 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറികടക്കാം മഹാമാരിയെ

  
മറികടക്കാം മഹാമാരിയെ


ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടീലോക
വൃഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാണടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയി
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടു
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്ധകന്റെ വേഷം കെട്ടിയാടി......
ഈ മഹാമാരിതൻ വിധിയോർത്ത് കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ്..
ഒരു ചുംബനം പോലും നല്കാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി..
അകന്നിരിക്കും രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറ നീങ്ങും ഒരു പുലരി വരെയും
വാനോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുര സേവകർ നീതിതൻ പാലകർ
വാനോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുര സേവകർ നീതിതൻ പാലകർ


 ലോകാ സമസ്താ സുഖിനോ ഭവന്തു.....



ABHINAND V V
6 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത