പെരിങ്ങളം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അമ്മുക്കുട്ടിയുടെ ഒരുദിവസം
അമ്മുക്കുട്ടിയുടെ ഒരുദിവസം
ഒരു ദിവസം അമ്മുക്കുട്ടി ഉറക്കമുണർന്നത് തട്ടും പുറത്തെ എലികളുടെ ശബ്ദം കേട്ടാണ് അച്ഛൻ എലിപ്പെട്ടി വാങ്ങാത്തതിനാൽ അമ്മ അച്ഛനെ വഴക്കു പറയുന്നുണ്ടായിരുന്നു .അവൾ വരാന്തയിൽ'പായിരുന്നു അവളെ കൊതുകുകൾ കടിക്കാൻ തുടങ്ങി .അപ്പോഴാണ് അവളുടെ അനിയൻ ഉണ്ണിക്കുട്ടൻ ദോശയുമായി വരാന്തയിലേക്ക് വന്നത് .എടാ ഉണ്ണി നിൻ്റെ ദോശയില താ ഒരീച്ച വന്നിരിക്കുന്നു ഇനി നീ അത് കഴിക്കണ്ട അമ്മയോട് വേറെ വാങ്ങിക്കോ .അതു കേട്ട ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കോടി അപ്പോഴാണ് അവളുടെ അമ്മ വേസ്റ്റുകൾ കത്തിക്കാൻ പുറത്തേക്കിറങ്ങിയത് അമ്മുവും പിന്നാലെ കൂടി . ആവേറ്റിൽ പ്ലാസ്റ്റിക്ക് കവറുകളും ബോട്ടിലുകളും ഉണ്ടായിരുന്നു അമ്മുവിന് പെട്ടന്ന് ദേഷ്യം വന്നു .അമ്മയ്ക്കറിയില്ലേ ഈ പ്ലാസ്റ്റിക്കെന്നും കത്തിക്കരുതെന്ന് ഇതിൻ്റെ ദോഷം എന്താണെന്ന് അമ്മയ്ക്കറിയാവോ പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ വായു മലിനീകരണം ഉണ്ടാവും നമ്മുടെ ഓസോൺ പാളിക്ക് വിള്ള ലേൽക്കുകയും ചെയ്യും .അച്ഛനും ഉണ്ണിക്കുട്ടനും കേൾക്കയാണവൾ പറഞ്ഞത് .അച്ഛൻ്റെയും ഉണ്ണിക്കുട്ടൻ്റെയും സഹായത്തോടെ അമ്മു കത്തി കത്തിക്കാൻ വെച്ച പ്ലാസ്റ്റിക്കുകൾ പെറുക്കിയെടുത്ത് കഴുകി ഉണക്കി ഒരു ചാക്കിൽ കെട്ടിവച്ചു എന്നിട്ടമ്മയോടായിട്ടവൾ പറഞ്ഞു അമ്മേ ..... ഇതൊക്കെ പഞ്ചായത്തിൽ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കാൻ വരുന്നവർക്ക് കൊടുത്തോളൂ .അമ്മേ ഇപ്പോൾ പ്ലാസ്റ്റിക്ക് കത്തിച്ചാൽ കേസാ ഇതൊന്നും അമ്മയ്ക്കറിയില്ലേ. ഇനി ഞാൻ ശ്രദ്ധിച്ചോളാമെന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി അച്ഛാ... നമുക്കിന്ന് ഈ വീടും പരിസരവും വൃത്തിയാക്കണം. അന്നു വൈകുന്നേരമാകുമ്പോഴേക്ക് അവർ വീടും പരിസരവും വൃത്തിയാക്കി.അമ്മുവിന് വളരെ സന്തോഷമായി അന്നു തന്നെ എലികളെ പിടിക്കാൻ നല്ല ഒരു എലി പെട്ടിയും അച്ഛൻ കൊണ്ടുവന്നു.അമ്മവും ഉണ്ണിക്കുട്ടനും കുളി കഴിഞ്ഞ് വരുമ്പോഴേക്കും അച്ഛൻ മുന്തിരിക്കം കത്തിച്ച് പുകയിടുകയും അമ്മ വിളക്ക് വെയ്ക്കുകയും ചെയ്യുന്നു ണ്ടായിരുന്നു അമ്മുവും ഉണ്ണികുട്ടനും നാമം ജപിക്കാനിരുന്നു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ